ഇത് റിൻസിനയുടെ സ്ഥിരം പരിപാടി, കൂട്ടിന് ഭർത്താവും കാമുകനും, കെണിയിൽ പെട്ടത് നിരവധി പേർ

130

കഴിഞ്ഞ ദിവസം ഹോട്ടൽ ഉടമയെ തേൻ കെണിയിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച റിൻസിനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തേയും സമാനമായ രീതിയിൽ യുവതി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

നേരത്തെ യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയെയും വിദേശത്തുള്ള ഒരു യുവാവിനെയും കെണിയിൽ പെടുത്തി പണം തട്ടിയതായി അന്വേഷണത്തിൽ നിന്നും വ്യക്തമായി.ഫോർട്ടുകൊച്ചിയിൽ ഹോട്ടലുടമയോട് റിൻസി നടത്തിയത് ഹണി ട്രാപ്പിന്റെ പുതിയ രീതിയാണ്.

Advertisements

ഹോട്ടലിൽ താമസിക്കുമ്പോൾ അവിടെ നിന്ന് നൽകിയ ശീതളപാനിയം കുടിച്ച് സുഖമില്ലാതായി എന്ന് പറഞ്ഞാണ് റിൻസിന ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയത്. ഇവർ കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് ലോഡ്ജ് ഉടമയെ വിളിച്ചുവരുത്തി പണം തട്ടുകയായിരുന്നു.

Also Read
വില്ലനെ പ്രണയിച്ച് വിവാഹം കഴിച്ച വില്ലത്തി: അമ്മയറിയാതെ സീരിയലിലെ അമ്മയും വില്ലനും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാമോ

ഹോട്ടൽ ഉടമയുടെ ദൃശ്യങ്ങളും പ്രതികൾ പകർത്തി.ഫോർട്ടുകൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച വന്നിരുന്ന റിൻസീന ലോഡ്ജിൽ നിന്നും ശീതള പാനീയം കഴിച്ചതിനു ശേഷം സുഖമില്ലാതായതായി വരുത്തി തീർത്തു.

മട്ടാഞ്ചേരി ലക്ഷമി ആശുപത്രിയിൽ അഡ്മിറ്റാക്കി എന്ന് പറഞ്ഞ് ലോഡ്ജ് ഉടമയെ ആശുപത്രിയിലെ മുറിയിലേക്ക് വിളിച്ചു വരുത്തി. ലോഡ്ജുടമയേയും കൂട്ടുകാരനേയും മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയും കാമുകനും ആശുപത്രി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് ഭീഷണിപ്പെടുത്തി.

ലോഡ്ജുടമയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സിൽ നിന്നും പണവും തിരിച്ചറിയൽ രേഖയും തട്ടിപ്പറിച്ചെടുത്ത് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
ഇതോടെ ഹോട്ടലുടമയും സുഹൃത്തും പോലീസിൽ പരാതി നൽകി. എറണാകുളം പോലീസ് കമ്മീഷണറുടെ നിർദേശത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.

സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന നസീർ, ഭാര്യ റിൻസീന(29) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡിയിലുള്ള റിൻസീന സമാന രീതിയിൽ നേരത്തെയും തട്ടിപ്പു നടത്തിയിരുന്നതായി പൊലീസിനോടു സമ്മതിച്ചു.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘകാല ചികിത്സ തേടി എത്തുന്നവർക്കു താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി നൽകുന്ന സ്ഥാപനം നടത്തിയിരുന്ന ആളുമായി ചേർന്നായിരുന്നു തട്ടിപ്പ്.

ഹോട്ടൽ മുറിയിൽ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോയും (26) , കാര്യാട്ടുക്കര സ്വദേശി സംഗീതയും ( 26) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കേറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.

Also Read
ആക്ഷൻ പറഞ്ഞിട്ടും ഡയലോഗ് പറയാൻ താമസിക്കുന്നു എന്ന് തന്നെ കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മാസ്സ് മറുപടി കൊടുത്ത് മോഹൻലാൽ

സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. ഇരുവരും ഹോട്ടലിൽ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്.സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് സുനിൽ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഫോൺനമ്പർ പരിശോധിച്ചപ്പോൾ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ഉണ്ടെന്ന് മനസിലായി.

തുടർന്ന് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങി മ രി ച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisement