ലോകകപ്പിൽ ഇന്ത്യ ഓസീസ് ആവേശ ഫൈനലിന് കളമൊരുങ്ങുന്നു, സാധ്യതയിങ്ങനെ

11

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സെമി എതിരാളികൾ ആരെന്നറിയണമെങ്കിൽ ശനിയാഴ്ച വരെ കാത്തിരിക്കണം. അന്നത്തെ ഇന്ത്യ ശ്രീലങ്ക, ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക.

എന്നാൽ ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ കോഹ്ലിപ്പട പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാകും. അങ്ങനെയങ്കിൽ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. അങ്ങനെയെങ്കിൽ ഇന്ത്യ ന്യൂസിലൻഡ് സെമി ഫൈനലിനാണ് സാധ്യത തെളിയുക. ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും.

Advertisements

ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോൽപ്പിച്ചാൽ പോയന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. അപ്പോൾ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികൾ. അതും ചെറിയ ബൗണ്ടറികളുള്ള എഡ്ജ്ബാസ്റ്റണിൽ.

സെമിയിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും ജയിക്കാനായാൽ ഒരിക്കൽ കൂടി ഇന്ത്യ ഓസീസ് ഫൈനലിനാകും ലോകകപ്പ് സാക്ഷ്യം വഹിക്കുക. ലോഡ്സിലാണ് ലോകകപ്പ് ഫൈനൽ നടക്കുക. 2003ൽ ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയപ്പോൾ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയ അന്ന് ലോകകിരീടം നേടി.

Advertisement