അതി കഠിനം, ടീം ഇന്ത്യ മടുപ്പിക്കുന്നു: പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

40

ടീം ഇന്ത്യയുടെ ഇടവേളകളില്ലാത്ത മത്സര ഷെഡ്യൂളുകൾ കരിയർ ദുഷ്‌കരമാക്കുന്നതായി തുറന്നടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഈ അവസ്ഥയിൽ മൂന്നു വർഷം കൂടി മൂന്നു ഫോർമാറ്റിലും കളിക്കാനാണ് തീരുമാനമെന്നും ഭാവികാര്യങ്ങൾ അതിനുശേഷം തീരുമാനിക്കുമെന്നും പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ കോഹ്ലി തുറന്ന പറഞ്ഞു.

ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് ഒരു കാരണവശാലും ഒളിച്ചോടാനാകില്ല. വർഷത്തിൽ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ടു വർഷമായി. ഇതിൽ നീണ്ട യാത്രകളും കഠിന പരിശീലനങ്ങളും ഉൾപ്പെടുന്നു. മടുപ്പും ജോലിഭാരവും തീർച്ചയായും എന്നെ ബാധിക്കുന്നുണ്ട്’ കോഹ്ലി പറഞ്ഞു. ചടുലമായ മൂന്ന് വർഷങ്ങൾ കൂടി ഞാൻ സജീവമായി കളത്തിലുണ്ടാകും. അതിനുശേഷം നമ്മൾ വീണ്ടും സംസാരിക്കുമ്പോൾ ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം’ കോഹ്ലി കൂട്ടിചേർത്തു.

Advertisements

കളത്തിൽ സജീവമാകുമ്പോഴും ഇടയ്ക്കിടെ വിശ്രമം ലഭിക്കുന്നത് സഹായകരമാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ‘ടീമിനെ നയിക്കുകയെന്നത് അത്ര ലഘുവായ കാര്യമല്ല. പരിശീലനത്തിലെ കാഠിന്യവും വലുതാണ്. രണ്ടും ജോലിഭാരം കൂട്ടുന്ന ഘടകങ്ങളാണ്. ഇടയ്ക്കിടെ വിശ്രമം അനുവദിക്കുന്നത് വളരെയധികം ആശ്വാസപ്രദമാണ്’ കോഹ്ലി പറഞ്ഞു.

നിലവിൽ ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന കോഹ്ലിയ്ക്ക് അതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയും ഐപിഎല്ലും കളിക്കേണ്ടതുണ്ട്.

Advertisement