ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല; നിരോധനം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്

22

ബംഗളൂരു: കര്‍ണാടകത്തില്‍ 100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും നിയമം ബാധകമെന്നും നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

Advertisements

സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സിസിയില്‍ കുറവായതിനാല്‍ പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സിസിയില്‍നിന്ന് 50 സിസിയായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ദയാനന്ദ വ്യക്തമാക്കി.

ബംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 1.85 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.
മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ചും വിദഗ്‌ധോപദേശം തേടിയ ശേഷവും ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഗതാഗത വകുപ്പ് അധികൃതര്‍ ഒരുങ്ങുന്നത്.

Advertisement