അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയിരുന്നു; അന്ന് ദിലീപിനെ കുരുക്കി സിദ്ദിഖ് കൊടുത്ത മൊഴി പുറത്ത്

14

കൊച്ചി: ദിലീപ് കാരണം ആക്രമിക്കപ്പെട്ട നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്റെ മൊഴി പുറത്ത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദിഖ് മൊഴി നല്‍കിയത്.

Advertisements

നടിയും ദിലീപും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇപെട്ടിരുന്നുവെന്ന് സിദ്ദിഖ് സമ്മതിച്ചിരുന്നു. എന്നാല്‍ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്.

ദിലീപ് പറഞ്ഞതനുസരിച്ച്‌ ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ സിദ്ദിഖ് ഈ മൊഴി മറച്ചുവച്ചു. നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.

സിനിമ അവസരങ്ങള്‍ ഇല്ലാതാക്കുന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായും പോലീസിനു നല്‍കിയ മൊഴിയില്‍ അന്ന് സിദ്ദിഖ് വ്യക്തമാക്കി.

ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്റ്റേജ് ഷോക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പോലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നടന്ന സമ്മേളനത്തിനിടെ ഇതു സംബന്ധിച്ച്‌ മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു.

എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Advertisement