അമ്പാടി റായിഡുവിന് ബംബർ ഓഫറകളുമായി ഐസ് ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ

31

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം അമ്പാടി റായിഡുവിന് പരിഹാസത്തിൽ കലർന്ന വമ്പൻ ഓഫറുമായി ഐസ് ലാൻഡ് ക്രിക്കറ്റ് ടീം. തങ്ങൾക്ക് വേണ്ടി കളിക്കാൻ തയ്യാറാണെങ്കിൽ ഐസ് ലാൻഡിൽ സ്ഥിര താമസമാണ് റായിഡുവിന് ഐസ് ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫർ ചെയ്തിരിക്കുന്നത്.

തുടരെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കുമ്പോൾ ഐസ് ലാൻഡിൽ താമസിച്ച് അവർക്ക് വേണ്ടി കളിക്കാമെന്ന് പറഞ്ഞാണ് പരിഹാസം. കുടിയേറ്റക്കാർക്ക് ഐസ് ലാൻഡിലേക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ട വിവരങ്ങൾ ഒപ്പം ചേർത്താണ് ഐസ് ലാൻഡിന്റെ ട്വീറ്റ്.

Advertisements

അവിടം കൊണ്ടും നിർത്താതെ കരിയറിൽ മൂന്ന് വിക്കറ്റ് അഗർവാൾ വീഴ്ത്തിയത് ചൂണ്ടിക്കാട്ടി, റായിഡുവിന് ഇനി ത്രിഡി കണ്ണട അണിയാം എന്നും ഐസ് ലാൻഡ് ക്രിക്കറ്റ് ട്വീറ്റിൽ എഴുതുന്നു. വിജയ് ശങ്കറെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് ഉൾപ്പെടുത്തുമ്പോൾ വിജയിയെ ത്രിഡി ഡൈമെൻഷൻ എന്നാണ് സെലക്ടർമാർ വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ച് റായിഡു രംഗത്തെത്തിയിരുന്നു.

ലോകകപ്പ് കാണാൻ ത്രി ഡി കണ്ണട ഓർഡർ ചെയ്തുവെന്ന് പറഞ്ഞാണ് റായിഡു ട്വീറ്റ് ചെയ്തിരുന്നത്. ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേർത്താണ് റായിഡുവിനെ ഒരു ദയയുമില്ലാതെ ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡ് ട്രോളുന്നത്. നേരത്തെ, ഇംഗ്ലണ്ടിനെതിരെ തല്ലുവാങ്ങിക്കൂട്ടിയതിന്റെ പേരിൽ റാഷിദ് ഖാനെ ഐസ് ലാൻഡ് ക്രിക്കറ്റ് ട്രോളിയതും വിവാദമായിരുന്നു.

ലോക കപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് അമ്പാടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ യുവതാരം മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചതോടെയാണ് റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏകദിനത്തിൽ 47.5 ശരാശരിയിൽ 1694 റൺസും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ താരം 10 തവണ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

Advertisement