ഓടുന്ന ബസിനുള്ളില്‍ പിറകിലൂടെ കൈയ്യിട്ട് തന്റെ അരക്കെട്ടിലും മാറിടത്തിലും പിടിച്ച യുവാവിന് പെണ്‍കുട്ടി കൊടുത്ത പണി

25

കെയ്‌റോ: ഓടുന്ന ബസിനുള്ളില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിന്റെ ശ്രമം പുറത്ത് കാട്ടി പെണ്‍കുട്ടി. ഇതിന്റെ ചിത്രം ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പെണ്‍കുട്ടി ഇക്കാര്യം പുറത്ത് അറിയിച്ച്. സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാനായി വിടവിലൂടെ കൈയിടുന്ന യുവാവിന്റെ പരിശ്രമമാണ് ഈജിപ്ത് സ്വദേശിനിയായ യുവതി ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കിവെച്ചത്.

Advertisements

സംഭവ ശേഷം പെണ്‍കുട്ടി രക്ഷാര്‍ത്ഥം ബസിലെ സഹയാത്രികളെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ചിത്രങ്ങളോടൊപ്പം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഈ രാജ്യത്ത് യഥാര്‍ത്ഥ പുരുഷന്മാരില്ലെന്ന് ഇക്കുറി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഈ ദുരനുഭവം ഉണ്ടായപ്പോള്‍ ആദ്യം ചെയ്തത് അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക എന്നതാണ്. കാരണം പിന്നീട് ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ കുറ്റം നിഷേധിച്ചാല്‍, പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.

അന്യനായ ഒരു പുരുഷന്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മൗനം പാലിക്കാനാണ് മുതിര്‍ന്ന പൗരന്മാര്‍ ഉപദേശിക്കുന്നത്. സ്ത്രീകള്‍ ഇതിനായി ഒന്നിച്ച് പോരാടേണ്ടിയിരിക്കുന്നു. പിന്നെ നോക്കാം ആരൊക്കെ വന്ന് നിങ്ങളുടെ വസ്ത്രധാരണമാണ് ഇതിന് കാരണം എന്ന ന്യായവുമായി വരുന്നത് എന്ന്.

നിങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തതിനാല്‍ സ്ത്രീകളെ നിങ്ങള്‍ വീടിനുള്ളില്‍ തളച്ചിടുന്നു. ഞാന്‍ ധരിച്ചിരുന്നത് ഇറുക്കി പിടിച്ച വസ്ത്രമല്ല. എന്റെ മുഖം വ്യക്തമായി കാണാന്‍ പോലും സാധിക്കാത്ത വിധം മറച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ കുറ്റപ്പെടുത്താന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തു.

Advertisement