ഇന്ത്യയ്ക്കും പാകിസ്ഥാനും പൂനത്തിന്റെ കിടുക്കാച്ചി ‘ഉത്തേജന പോസ്റ്റർ’; ഞെട്ടി ആരാധകർ

26

ഈ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരമാണ് ആരാധകർ കാത്തിരിക്കുന്ന മത്സരം. മത്സരത്തിന് മുൻപ് വലിയ തോതിൽ തമ്മിൽ വാഗ്വാദങ്ങൾ നിറയുകയാണ്.

ഇപ്പോൾ ഇതാ ഇന്ത്യൻ പാകിസ്ഥാൻ ടീമിന് വേണ്ടി ‘ഉത്തേജന’ പോസ്റ്ററുമായി ബോളിവുഡ് നടി പൂനം പാണ്ഡെ.

Advertisements

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള തൻറെ അന്താരാഷ്ട്ര പോസ്റ്റർ എന്ന പേരിലാണ് താരം പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

പാകിസ്ഥാന് വേണ്ടി ബുർഖ ഇട്ട് നിൽക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ നഗ്‌നയായ ഫോട്ടോയും നൽകിയിരിക്കുന്നു പൂനം.

ഇതേ സമയം കഴിഞ്ഞ ദിവസം ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കളിയാക്കി പാകിസ്ഥാനിൽ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി പൂനം പാണ്ഡെ ശ്രദ്ധേയയായിരുന്നു.

പാക്കിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നൽകാമെന്നും നിങ്ങൾക്കിതിൽ ചായയും കുടിക്കാമെന്നും വീഡിയോയയിൽ പറയുന്നത്.

ജൂൺ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനൽ പരസ്യം ഇറക്കിയത്.

അഭിനന്ദൻ വർദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആൾ നീല ജഴ്‌സിയിട്ട് കൈയ്യിൽ ചായകോപ്പയുമായി ക്യാമറക്ക് മുന്നിൽ സംസാരിക്കുന്നതായിരുന്നു പരസ്യം.

പാകിസ്ഥാൻ സൈന്യത്തിൻറെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിർമിച്ചിരിക്കുന്നത്.

ടോസ് നേടിയാൽ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ അയാം സോറി, അക്കാര്യം പറയാൻ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു.

ചോദ്യം ചെയ്യലിനിടയിൽ അഭിനന്ദൻ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവിൽ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

എങ്കിൽ നിങ്ങൾക്ക് പോകാമെന്ന് പറയുമ്പോൾ കപ്പുമായി എഴുന്നേൽക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

Advertisement