ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക കുടുങ്ങി, പിടി വീണത് 18കാരനെ പീഡിപ്പിച്ച സംഭവത്തില്‍; പോലീസ് പിടിയിലായ യുവതിയെ ഭര്‍ത്താവും ഉപേക്ഷിച്ചു

36

ബ്രിഡ്ജ്‌പോര്‍ട്ട്: തന്റെ ക്ലാസില്‍ പഠിക്കുന്ന 18കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

Advertisements

അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നുള്ള ലോറ കാല്ലാഡിയോ റോമോസ് എന്ന 32കാരി അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി നിരവധി പ്രാവശ്യം പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ നാല് മാസത്തോളം അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു.

ബ്രിഡ്ജ്‌പോര്‍ട്ടിലെ സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു ലോറ. 2016 ഡിസംബര്‍-2017 ഏപ്രില്‍ കാലയളവില്‍ അധ്യാപികയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലാണ് അധ്യാപികയെ വെട്ടിലാക്കിയത്. സംഭവം വിവാദമായതോടെ സ്‌കൂളില്‍ നിന്നും അധ്യാപിക രാജിവച്ചു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയ്‌ക്കെതിരെ ആദ്യം പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഒരു റെസ്റ്റോറന്റിന്റെ ഇലക്ട്രിക്കല്‍ റൂമില്‍ വെച്ചും അധ്യാപികയുടെ കാറില്‍ വെച്ചും അധ്യാപികയ്‌ക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെട്ടതായി 18 കാരന്‍ പോലീസിനോട് വെളിപ്പെടുത്തി. ഭര്‍ത്താവിന് താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെന്ന് അധ്യാപിക പറഞ്ഞുവെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. മാത്രമല്ല താന്‍ ഇന്നുവരെ ഏര്‍പ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ച ലൈംഗികബന്ധമായിരുന്നു ഇതെന്നും ലൈംഗികബന്ധത്തിന് ശേഷം അധ്യാപിക മെസേജ് ചെയ്തുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഈ വര്‍ഷം ആദ്യം തന്നെ ഭര്‍ത്താവ് അധ്യാപികയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. തന്നെ കൂടാതെ മറ്റ് പല വിദ്യാര്‍ത്ഥികളുമായി അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും വിദ്യാര്‍ത്ഥി പറയുന്നു. പോലീസ് അറസ്റ്റിലായ അധ്യാപിക ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കേസില്‍ ജനുവരിയില്‍ കോടതി ശിക്ഷ വിധിക്കും

Advertisement