17കാരന്‍ വിദ്യാര്‍ത്ഥിയുമായി 39കാരി അധ്യാപികയ്ക്ക് വഴിവിട്ടബന്ധം, മറ്റൊരു വിദ്യാര്‍ത്ഥി സംഭവം കണ്ടതോടെ ഇരുവര്‍ക്കും കിട്ടിയത് എട്ടിന്റെ പണി

35

ടെക്സാസ്: പതിനേഴുകാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 39കാരിയായ അധ്യാപിക 17 വയസുള്ള വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിക്കുള്ളില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ടെക്സാസിലാണ് സംഭവം. എദ്ന മബെല്‍ ലങ്കോറിയ എന്ന അധ്യാപികയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മിഷനിലുള്ള വെറ്റെരാന്‍സ് മെമ്മോറിയല്‍ സ്‌കൂളിലെ ഹെല്‍ത്ത് സയന്‍സ് അധ്യാപികയാണ് ലങ്കോറിയ.

Advertisements

സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത് നേരില്‍ കണാനിടയായ മറ്റൊരു വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

സ്‌കൂള്‍ അധികാരികളില്‍ ആരോ പരാതി പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി എല്ലാം സമ്മതിച്ചു.

ക്ലാസ് മുറിയില്‍ വെച്ച് താനും അധ്യാപികയും പലപ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ലംഗിക ബന്ധം നടന്ന സ്ഥലത്തു നിന്നും ചില ശരീരദ്രവങ്ങള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 22നാണ് തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ആദ്യമായി ഏര്‍പ്പെട്ടതെന്നും വിദ്യാര്‍ത്ഥി പോലീസില്‍ മൊഴി നല്‍കി.

വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ നടത്തിയ ലൈംഗിക ചുവയുള്ള മെസേജുകളും അശ്ലീല ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

തുടര്‍ന്നാണ് ലങ്കോറിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ലങ്കോറിയയെ നിര്‍ബന്ധിത അവധിയില്‍ വിട്ടതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 50,000 ഡോളര്‍ കെട്ടിവെച്ചശേഷമാണ് ലങ്കോറിയ ജാമ്യത്തില്‍ ഇറങ്ങിയത്.

Advertisement