എട്ടു വര്‍ഷം കന്യാസ്ത്രീ ജീവിതം; ഇപ്പോള്‍ നീല ചിത്ര നായിക, യുവ പോണ്‍ താരത്തിന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഇങ്ങനെ

114

സിനിമയില്‍ മുഖം കാണിക്കാനുള്ള ആഗ്രഹം കൊണ്ട് നീല ചിത്ര രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ കൂടുതലും വന്നു പെട്ടുപോകാറാണ് പതിവ്. എന്നാല്‍ കൊളംബിയക്കാരിയായ നീലച്ചിത്രനായിക അങ്ങനെയല്ല. ഏവരെയും ഞെട്ടിക്കുന്ന പിന്നാമ്പുറ കഥയാണ് യുഡി പിനേഡക്കുള്ളത്.

Advertisements

കന്യാസ്ത്രീയാകാന്‍ എട്ടു പഠിച്ച ശേഷം നീലച്ചിത്ര നായികയാവുകയാണ് യുവതി ചെയ്തത്. കൊളമ്പിയക്കാരിയായ 22കാരി യുഡി പിനേഡയാണ് കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് നീലച്ചിത്ര നായികയായി തന്റെ പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്.

കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് പിനേഡ. കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകാനായി കോണ്‍വെന്റിലാണ് അവര്‍ ചിലവഴിച്ചിരുന്നത്. എന്നാല്‍ ഇത്രയും കാലം ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു വഴിയാണ് പിനേഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പിനേഡയുടെ സ്‌കൂള്‍ കാലഘട്ടം മുതലാണ് ഇവര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നത്. പത്താം വയസ്സിലായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന യുവാവുമായി പിനേഡ അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട ്ചെയ്യുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് തന്റെ ജീവിതം മാറിമറിയാന്‍ കാരണമായതെന്ന് നീലച്ചിത്ര രംഗത്തെ പുതിയ ചൂടന്‍ താരം പറയുന്നു.

ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ താന്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിതിയില്‍ പോകാറുണ്ട്. പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിനേഡ പറയുന്നു.

Advertisement