അടക്കാനാവാത്ത ലൈംഗിക ആസക്തി; ഒരു രാത്രിയില്‍ ആറ് പുരുഷന്മാര്‍ക്കൊപ്പം വരെ കിടക്കപങ്കിട്ടു, മുപ്പത് വയസിനിടെ യുവതി അന്തിയുറങ്ങിയത് 200 പുരുഷന്മാര്‍ക്ക് ഒപ്പം

32

അടക്കാനാവാത്ത ലൈംഗിക ആസക്തി നിയന്ത്രിക്കാനായി യുവതി ഓരോ ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാര്‍ക്കൊപ്പം.

12ആം വയസില്‍ കന്യകാത്വം നഷ്ടപ്പെട്ടത് മുതല്‍ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാര്‍ക്കൊപ്പം.

Advertisements

പലരെയും സെക്സ് ക്ലബ്ബുകളില്‍ നിന്നും പരിചയപ്പെട്ടത്. എന്‍കോംപസിംഗ് നിംഫോമാനിയ എന്ന അപൂര്‍വ അസുഖത്തിന് അടിമയായ യുവതി തന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത് ഒരു കുഞ്ഞിന് അമ്മയായ ശേഷം.

ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

തന്റെ അനുഭവങ്ങള്‍ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്സ് അഡിക്ട് എന്ന പുസ്തവും ഇപ്പോള്‍ വന്‍ ഹിറ്റാണ്.

12ആം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ലോറിക്കോ അടക്കാനാവാത്ത ലൈംഗിക ആസക്തി തുടങ്ങുന്നത്. ഇരുപതുകളിലേക്ക് അടുത്തതോടെ രോഗം മൂര്‍ച്ഛിച്ചു.

രാത്രിയില്‍ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു.

ഒരിക്കല്‍ തന്റെ മുന്‍ കാമുകനുമൊത്ത് ലിവര്‍പൂളില്‍ ഒരു സെക്സ് പാര്‍ട്ടിയില്‍ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു.ഇതിനിടയില്‍ നിരവധി പേരുമായി റിലേഷനില്‍ ഏര്‍പ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.

എന്നാല്‍ ഇയാന്‍ എന്ന യുവാവിനെ കണ്ടതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. തന്റെ രോഗാവസ്ഥ നിയന്ത്രിക്കണമെന്ന് ലോറിയില്‍ അതിയായ ആഗ്രഹമുണ്ടായി. ഇതിനിടയില്‍ ലോറി ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കി.

തന്റെ കുത്തഴിഞ്ഞ ജീവിതം മകനെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ രോഗം പൂര്‍ണമായി മാറ്റാന്‍ സ്ഥിരമായി കൗണ്‍സിലിംഗിനും മറ്റും പോകാന്‍ തുടങ്ങി.

എന്നാല്‍ ഇതിനിടയില്‍ ഇയാനുമായി വേര്‍പിരിഞ്ഞതോടെയാണ് നോവല്‍ എഴുതണമെന്ന ആഗ്രഹം തുടങ്ങിയത്. ഒരിക്കല്‍ തന്നെ നിയന്ത്രിച്ചിരുന്ന ലൈംഗിക ആസക്തിയെ പൂര്‍ണമായും നിയന്ത്രിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ന് ലോറി.
ഒപ്പം സമാനമായ രോഗം ബാധിച്ചവരുടെ കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സമയം കണ്ടെത്തുന്നു.

Advertisement