പ്രശസ്ത നടിയെ കാണാനില്ല; ആരാധകര്‍ ആശങ്കയില്‍

20

പ്രശസ്ത യുവ നടിയുടെ തിരോധാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ചൈനയിലെ ലോക ശ്രദ്ധനേടിയ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെയാണ് കാണാതായിരിക്കുന്നത്.

Advertisements

അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ഈ യുവ നടി ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാള്‍ കൂടിയാണ്.

നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിങ്ബിങ് അന്വേഷണം നേരിടുകയാണ്. അതിനു പിന്നാലെയാണ് താരത്തെ കാണാതായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ താരം ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement