Home Entertainment

സ്വർണവും ആഡംബര ബംഗ്ലാവും അടക്കം നൽകിയത് മുപ്പത് കോടിയിൽ അധികം വിലമതിക്കുന്ന സമ്മാനങ്ങൾ, ഷംന കാസിമിന് ഭർത്താവ് ഷാനിദ് നൽകിയ വിവാഹസമ്മാനം കണ്ട് കണ്ണുതള്ളി ആരാധകർ

2226

ഒരു മലയാളം മിനിസ്‌ക്രീൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാ,ിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Also Read
പെണ്ണും പെണ്ണും തമ്മിലുള്ള അത്തരം സീനുകൾ ഉണ്ടോ? എങ്കിൽ ഞാൻ അഭിനയിക്കാം: വിദ്യാ ബാലൻ പറയുന്നത് കേട്ടോ

പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്.
അതേ സമയം അടുത്തിടെയാണ് ഷംന കാസിം വിവാഹിത ആയത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് നടിയുടെ കഴുത്തിൽ താലി കെട്ടിയത്.

ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുക ആണെന്നാണ് വിവാഹ ദിവസം ഷംന കാസിം സന്തോഷ വാർത്ത ആറിയിച്ചുകൊണ്ട് പറഞ്ഞത്.
ഇപ്പോഴിതാ വിവാഹ ദിവസം വരൻ ഷാനിദ് ആസിഫലി ഷംനയ്ക്ക് നൽകിയ സമ്മാനങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

സിനിമ താരങ്ങളുടെ വിവാഹ സമയത്ത് ഇത്തരത്തിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറുന്നത് ഇപ്പോൾ പതിവാണ്. മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭർത്താവ് ഷാനിദ് വിവാഹദിനത്തിൽ നടിക്ക് നൽകിയത് എന്നാണ് റിപ്പോർട്ട്. അതിൽ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുൾപ്പെടുന്നതായാണ് റിപ്പോർട്ട്.

എല്ലാ സ്വത്തുക്കളുടേയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ. ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എങ്കിലും നടി ആഡംബര പൂർണമായ ജീവിത ശൈലിയാണ് ഇപ്പോൾ നയിക്കുന്നത്. ആറു മാസം മുമ്പാണ് ഷംനയുടെയും ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.

Advertisement