Home Entertainment Celebrities

അവൾക്ക് എന്നേക്കാൾ വിശ്വാസം ജ്യോത്സനെ ആയിരുന്നു, അവസാനം അവൾക്ക് തന്നെ എല്ലാം മനസിലായി; ആദ്യ ഭാര്യ സരിതയെ കുറിച്ച് മുകേഷ്

2224

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. നടി സരിതയെയാണ് മുകേഷ് ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും പിരിഞ്ഞു. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ബന്ധവും പിരിഞ്ഞതായി വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ തന്റെ മുൻ ഭാര്യ സരിതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുകേഷ്. രസകരമായ സംഭവം ഇങ്ങനെ ; മൂത്തമകനായ ശ്രാവണിന് ഒരു വയസ്സ് പ്രായമുള്ളപ്പോൾ വീടിനടുത്തു ഒരു ജ്യോതിഷി ഉണ്ടെന്ന് അറിയാൻ ഇടയായി. സംഭവം അറിഞ്ഞ വഴിക്ക് ജ്യോതിഷിയെ കാണാൻ പോകാം എന്നായി സരിത. അങ്ങനെ ഞാനും അതിന് സമ്മതിച്ചു. ഈ ജ്യോതിഷിക്ക് അപ്പോയ്ന്റ്‌മെന്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. മന്ത്രിമാർ, സിനിമാതാരങ്ങൾ, ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ വരുന്ന ഇടമായത് കൊണ്ട് സരിതയെ അറിയാതിരിക്കാൻ വഴിയില്ലല്ലോ.

Advertisements

കുറച്ചു കഴിഞ്ഞ് അവിടെ നിന്നുള്ള ആൾ വന്നിട്ട് പറഞ്ഞു സരിതയുടെ വലിയ ഫാൻ ആണ് ജ്യോത്സ്യൻ, നാളെ പുലർച്ചെ വന്നാൽ ആദ്യത്തെ ആളായി കയറ്റാമെന്ന്. അങ്ങനെ ഞങ്ങൾ പുറപ്പെട്ടു.അവിടെ ചെന്നപ്പോൾ വലിയ ക്യൂ ഒക്കെ കാണാം. നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് ജ്യോത്സൻ നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

Also Read
അമ്മയെ തന്ത്രത്തില്‍ ഒഴിവാക്കി പ്രമുഖതാരം റൂമിലേക്ക് വന്നു; ഒടുവില്‍ കഷ്ടപ്പെട്ട് ഇറക്കിവിട്ടു; ഇന്‍ഡസ്ട്രിയിലെ അഡ്ജസ്റ്റ്‌മെന്റ് തുറന്നുപറഞ്ഞ് മഹിമ

അവിടെ ചെന്ന് നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഒരു വെള്ള പേപ്പറിൽ എഴുതി കവറിലാക്കി കൊടുക്കണം. ഏത് ഭാഷയിൽ വേണമെങ്കിലും നമുക്ക് എഴുതാം. നമ്മളോട് കുറച്ചു നേരം സംസാരിച്ചതിന് ശേഷം ജ്യോത്സൻ കവർ വാങ്ങി അസിസ്റ്റന്റിനെ ഏല്പിക്കും. കുറച്ചു കഴിഞ്ഞ് തുറന്ന് പോലും നോക്കാതെ നമ്മൾ എഴുതിയ കാര്യങ്ങൾ നമ്മളോട് ചോദിക്കും. ഞാൻ എഴുതിയത് തുറന്നുപോലും നോക്കാതെ അഞ്ചു കാര്യങ്ങളും പറഞ്ഞ് മറുപടി പറയുകയാണ്.

”ഇതൊരു അദ്ഭുതമാണെന്ന് എനിക്ക് തോന്നി. ഞാനത് സരിതയോട് പറയുകയും ചെയ്തു. അതിനിടയിലാണ് മകൻ ശ്രാവണ് വാശി പിടിക്കുന്നത്. അതേസമയം ജ്യോത്സൻ സരിതയുമായി തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. ഇവർക്ക് ശല്യമാകാതിരിക്കാൻ ഞാൻ മകനെയും കൊണ്ട് എഴുന്നേറ്റു. ആ സമയത്ത് തന്നെയാണ് സരിത കവർ ജ്യോത്സ്യന് കൊടുക്കുന്നത്. ഞാൻ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത്. അയാൾ ഈ കാർഡ് വാങ്ങി അത് അവിടെ വച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.

Courtesy: Public Domain

Also Read
അവള്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും പറന്നുപോയി; നമ്മള്‍ എതിര്‍ത്താലും അവള്‍ കല്യാണം കഴിക്കും, ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്, മഞ്ജിമയെ കുറിച്ച് പിതാവ്

സരിതയോടും ഇയാൾ അഞ്ച് കാര്യങ്ങൾ കൃത്യമായി പറഞ്ഞു. സരിതയും അദ്ഭുതപ്പെട്ടാണ് പുറത്തേക്കുവന്നത്. പക്ഷെ ഇയാൾ തട്ടിപ്പാണ് നടത്തുന്നതെന്ന് ഞാൻ സരിതയോട് പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. ഞാൻ കമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണ് എല്ലാം നെഗറ്റീവ് ആയി കാണുന്നതെന്ന് അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു. സരിതക്ക് അത് വിഷമമാക്കി.

എന്നെങ്കിലും ഒരിക്കൽ നീ സത്യം മനസിലാക്കുമെന്ന് ഞാൻ സരിതയോട് പറഞ്ഞിരുന്നു. അതിനു വേണ്ടി ഞാൻ അവളുമായി പ്ലാൻ ചെയ്തു. ഞാൻ കവർ കൊടുക്കുന്ന സമയത്ത് നീ എഴുന്നേറ്റ് നോക്ക് അപ്പോൾ കാര്യം മനസ്സിലാകും. ഒന്നര മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും അവിടെ പോയി. ഇത്തവണ എനിക്ക് പകരം ഞാൻ കവർ കൊടുക്കുന്ന സമയത്ത് അവർക്ക് സംശയം തോന്നാതെ സരിത മകനുമായി എണീറ്റു. ആ സമയത്ത് സരിത ഇയാൾ കവർ മാറ്റുന്നത് കണ്ടു. അവൾക്ക് തട്ടിപ്പ് മനസിലായി.

Advertisement