Home Entertainment Celebrities

ആ കാര്യത്തില്‍ ഞാന്‍ ഭയങ്കര മോശമാണ്, ഭര്‍ത്താവ് എപ്പോഴും കുറ്റപ്പെടുത്താറുണ്ട്, തുറന്നുപറഞ്ഞ് മിയ

609

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമാരംഗത്തേക്ക് ചേക്കേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് മിയാ ജോര്‍ജ്. നായികയായും സഹനടിയായും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മിയ ജോര്‍ജ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു മിയയുടെ വിവാഹം. കൊച്ചിയിലെ ബിസിനസ്സ് കാരനായ അശ്വന്‍ ആണ് മിയയുടെ ഭര്‍ത്താവ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും. അടുത്തിടെ ആണ് മിയയ്ക്ക് കുഞ്ഞ് പിറന്നത്.

Also Read: പ്രതിഫലം കോടികള്‍, വിജയ് ചിത്രം ദളപതി 67ല്‍ ആക്ഷന്‍ കിങ് അര്‍ജുനും, ആകാംഷയോടെ ആരാധകര്‍

എന്നാല്‍ മിയ താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നില്ല. ഇക്കാര്യം വളരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു താരം. പൊതുവേ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത മിയ തന്റെ പേഴ്‌സണല്‍ കാര്യങ്ങളെല്ലാം രഹസ്യമായി തന്നെയാണ് സൂക്ഷിക്കാറുള്ളത്.

ഇന്ന് മിക്ക നടിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് മിയ ചെയ്യുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കി വെച്ച മിയയെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Also Read: അത് കേട്ടപ്പോള്‍ അദ്ദേഹത്തോട് ശരിക്കും പ്രേമം തോന്നി, വെറുതേ നോക്കിയിരിക്കാനൊക്കെ കൊതിയായി, മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

മിയ സോഷ്യല്‍മീഡിയയിലുടെ കാര്യത്തില്‍ പുറകിലാണെന്നും താന്‍ എപ്പോഴും മിയയെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്താറുണ്ടെന്നും ഭര്‍ത്താവ് അശ്വിന്‍ പറയുന്നു. നല്ലറീല്‍സൊക്കെ കിട്ടിയാല്‍ താന്‍ മിയയ്ക്ക് അയച്ചുകൊടുക്കാറുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement