Home Entertainment Celebrities

നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

845

മലയാള സിനിമയിൽ 24 ഓളം വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടിയായും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുന്ന ലെന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.

നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. സ്നേഹം എന്ന ജയരാജ് സംവിധാനം ചെയ്ത ജയറാം ചിത്രത്തിലൂടെ 1998 ൽ ആയിരുന്നു ലെന സിനിമയിൽ എത്തിയത്. നാടൻ കഥാപാത്രങ്ങളായിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്.

Advertisements

കരുണം, രണ്ടാം ഭാവം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, ബിഗ്ബി, സ്പിരിറ്റ്, എന്നും എപ്പോഴും, അതിരൻ, ഭീഷ്മ പർപ്പം, തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നടി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

Also Read
സുചിത്രയോട് തോന്നിയ ആ പ്രത്യേക ഇഷ്ടത്തിന് കാരണം ഇതായിരുന്നു, ആദ്യമായി മനസ്സുതുറന്ന് സിദ്ധിഖ്

ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയാണ് നടിക്ക് അഭിനയ ജീവിതത്തിൽ വഴിത്തിരിവാായത്. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്‌സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു.

ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടി കൂടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ലെനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്.

ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്ത അഭിലാഷാണ് എന്റെ മുൻ ഭർത്താവ് ഞങ്ങളുടെ റിലേഷൻ വളരെ മുകളിൽ നിൽക്കുന്നതായിരുന്നു. ഇതിന് മുകളിലേക്ക് ഇനിയില്ലെന്ന് മനസിലായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്.

വേർപിരിഞ്ഞെന്ന് കരുതി ശത്രുക്കളായി ജീവിക്കുകയല്ല. ഇപ്പോഴും അഭിലാഷും താനും നല്ല സുഹൃത്തുക്കൾ ആണ് എന്നാണ് ലെന പറയുന്നത്. ഏഴ് വർഷം ദമ്പതിമാർ ആയിരുന്നെങ്കിലും കുട്ടികൾ ഇല്ലേ എന്ന് കൂടി അവതാരകൻ ചോദിച്ചിരുന്നു.

എന്നാൽ കുട്ടികൾ വേണ്ടെന്ന് വളരെ നേരത്തെ ഞങ്ങൾ തീരുമാനിച്ചിരുന്നു എന്നാണ് ലെന മറുപടി പറഞ്ഞത്. അത്തരത്തിൽ പല തീരുമാനങ്ങളും ഞങ്ങൾ നേരത്തെ എടുത്തിരുന്നു. അതൊക്കെ നന്നായി. എനിക്ക് എന്നെ ബോറടിക്കുന്നില്ല എന്നതാണ് അതിലെ ഏറ്റവും മനോഹരമായ കാര്യം എന്നും ലെന പറയുന്നു.

എന്നാൽ നടിയുടെ വിവാഹമോചന കഥ കേട്ടിട്ട് ഇത്രയും സിംപിളായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്ന് ചോദിക്കുകയാണ് ആരാധകർ. വിവാഹ മോചനം നേടാൻ ഇതൊക്കെ ഒരു കാരണം ആണോ എന്നാണ് പലരുടെയും ചോദ്യം.

Also Read
ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഡീലീറ്റ് ചെയ്ത് ഭാമ, നടി വിവാഹ ബന്ധം വേർപെടുത്തിയെന്ന് വാർത്തകൾ പ്രചരിക്കുന്നു

Advertisement