വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത വിനുമോഹന്‍ നായകനായ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ നിഷ്കളങ്കയായി കയറി കൂടുയ താരമാണ് ഭാമ.
നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒട്ടേറെ നാടന്‍ കഥാപാത്രങ്ങളിലൂടെ ഭാമ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
വിവാഹ ശേഷമാണ് നടി അഭിനയത്തില്‍ നിന്നും പൂര്‍ണ ഇടവേള എടുത്തത്. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സ് മാന്‍ ആയിരുന്നു അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഭാമ വിവാഹ ബന്ധം വേര്‍പെടുത്തി എന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്.
അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ ഭാമ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരം ഇതെല്ലാം ഡിലീറ്റ് ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഭാമയും അരുണും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
Also Read: അതിനുവേണ്ടിയായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നത്, തുറന്നുപറഞ്ഞ് നവ്യ നായര്‍
അതേസമയം വിവാഹമോചന വാര്‍ത്തകളില്‍ ഇതുവരെ ഭാമയും ഭര്‍ത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്തകള്‍ കണ്ടതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന് മെസ്സേജ് ചെയ്തത്. വിവാഹ മോചനം ഒന്നിനുമുള്ള പരിഹാരം അല്ലെന്നാണ് ആരാധകര്‍ പറയുന്നത്.