Home Entertainment Celebrities

പൃഥ്വിയുടെ വിവാഹവാര്‍ത്ത ആരാധികമാരെ വേദനിപ്പിച്ചിരുന്നു, ശരിക്കുമുള്ള പൃഥ്വിരാജിനെ ആര്‍ക്കും അറിയില്ല, എനിക്കു മാത്രമേ അറിയൂ, വെളിപ്പെടുത്തലുമായി സുപ്രിയ മേനോന്‍

725

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്. പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

Advertisements

ഇവരുടെ വിവാഹത്തിന്റെ വീഡിയോ അടുത്തിടെയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരുന്നു. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും പിന്നീട് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

Also Read: വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നു, ആരെങ്കിലും കനകയെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുവരൂ, അഭ്യര്‍ത്ഥനയുമായി നടി

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്.

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വി വിവാഹം കഴിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഒത്തിരി പെണ്‍കുട്ടികളുടെ ഹൃദയം വേദനിച്ചുവെന്നും യഥാര്‍ത്ഥ പൃഥ്വിയെ ശരിക്കും ആര്‍ക്കും അറിയില്ല തനിക്ക് മാത്രമേ അറിയുള്ളൂവെന്നും സുപ്രിയ പറയുന്നു.

Also Read: അപ്പന്റെ ജീവനെടുക്കാൻ സമ്മതം മൂളിയ മകനാണ് ഞാൻ; അപ്പൻ ഇല്ലാതായതോടെ അനാഥൻ ആയപ്പോലെയാണെന്ന് ടിനി ടോം

താന്‍ ജീവിതത്തിലേക്ക് കടന്നുവന്നത് പൃഥ്വിയുടെ ആരാധികമാരെ വേദനിപ്പിച്ചു. എല്ലാവരെയും വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ പൃഥ്വിക്ക് ഒരാളെ മാത്രമല്ലേ വിവാഹം ചെയ്യാന്‍ പറ്റുള്ളൂ. പൃഥ്വിരാജിനോട് ഒരിക്കലും താന്‍ സിനിമയുടെ കഥയെ പറ്റിയോ എത് സിനിമയാണ് ചെയ്യുന്നതെന്നോ ഒന്നും ചോദിച്ചിട്ടില്ലെന്നും ഇടക്ക് പൃഥ്വി വന്ന് തന്നോട് കഥ പറയുകയാണ് ചെയ്യാറെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Advertisement