Home Entertainment Celebrities

സണ്ണി ലിയോണിന്റെ കാലിന് ഷൂട്ടിനിടെ പരിക്ക്‌, വേദനകൊണ്ട് പുളഞ്ഞത് മലയാളികള്‍, താരത്തെ ആശ്വസിപ്പിച്ച് ആരാധകര്‍

171

ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

Advertisements

ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.

Also Read: നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ: റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് അന്ന് പ്രിയാ വാര്യർ പറഞ്ഞത്

കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു.

ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകരെ വേദനയിലാഴ്ത്തുന്നത്. ഒരു സിനിമാ ചിതരീകരണത്തിനിടെ സണ്ണിക്ക് പരിക്ക് പറ്റിയിരുന്നു. കാല്‍വിരലിലാണ് പരിക്കേറ്റത്. പരിക്കേറ്റ ഉടന്‍ തന്നെ ഒരു ടീം വന്ന് പരിചരിക്കുന്നതും സണ്ണി പങ്കുവെച്ച വീഡിയോയില്‍ കാണാം.

Also Read: മഴവില്ല് സിനിമയിൽ ചാക്കോച്ചന്റെ നായികയായി എത്തിയ പതിനേഴുകാരി സുന്ദരിയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം കണ്ടാൽ നിങ്ങൾ ഞെട്ടും

പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആയിരക്കണക്കിനാളുകളാണ് കമന്റ് ചെയ്തത്. ഇതില്‍ ഏറെയും മലയാളികളായിരുന്നു. എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചൊക്കെ നടക്കേണ്ടെ വല്ലാതെ വിഷമം തോന്നുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണിതെന്നും സൂക്ഷിച്ചൊക്കെ നടക്കണമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Advertisement