Home Entertainment Celebrities

വാണിയുടെ കാലില്‍ ലൈറ്റ് വീണ് മുറിഞ്ഞു, ഹീറോയെ പോലെ പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചത് ബാബുരാജ്, ആ അഞ്ച് ദിവസം കൊണ്ട് ഇരുവരും പ്രണയത്തിലായി, താരദമ്പതികളുടെ പ്രണയകഥ വെളിപ്പെടുത്തി ഉഷ നാസര്‍

2099

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ലേഡി ആക്ഷന്‍ഹീറോ എന്നറിയപ്പെട്ടിരുന്ന നടി വാണി വിശ്വനാഥ്. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

Advertisements

മലയാള സിനിമയിലെ തന്നെ വില്ലന്‍ നടനായിരുന്ന ബാബുരാജിനെ ആണ് താരം വിവാഹം ചെയ്തത്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്.

Also Read: എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു. മിക്ക സിനിമകളിലും വില്ലന്‍ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളില്‍ ഒരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു.

ഇപ്പോഴിതാ ബാബുരാജും വാണിയും തമ്മില്‍ പ്രണയത്തിലായത് എങ്ങനെയാണ് വെളിപ്പെടുത്തുകയാണ് നടി ഉഷ നാസര്‍. ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഗ്യാങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലായിരുന്നുവെന്നും താന്‍ എപ്പോഴും വാണിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നുവെന്നും ഉഷ പറയുന്നു.

Also Read: വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

താന്‍ ഒരു സീരിയല്‍ ഷൂട്ടിന് പോയിരുന്ന സമയത്ത് ലൈറ്റ് വീണ് വാണിയുടെ കാല് മുറിഞ്ഞിരുന്നു. അന്ന് ഹീറോയെ പോലെ ബാബുരാജ് വാണിയെ പൊക്കിയെടുത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി എന്നും ഹോസ്പിറ്റലിലായ അഞ്ചുദിവസത്തിലാണ് ഇരുവരും പ്രണയത്തിലാവുന്നതെന്നും ഉഷ പറയുന്നു.

Advertisement