Home Entertainment Celebrities

ഉയരവും ശരീരവണ്ണവും കാരണം സിനിമകളില്‍ നിന്നും പുറത്താക്കപ്പെട്ടു, എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് അവരുടെ അല്‍്പ്പത്തരം, തുറന്നടിച്ച് അഭിരാമി

865

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി.

Advertisements

സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താന്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചിരുന്നു.

Also Read: വിവാഹം കഴിച്ച് നല്ലൊരു കുടുംബജീവിതമുണ്ടാക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം, ഒരു വ്യക്തിയുടെ വിജയം അതായിരുന്നുവെന്ന് വിശ്വസിച്ചു, തുറന്നുപറഞ്ഞ് നവ്യ നായര്‍

ഇപ്പോഴിതാ ചില സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. തനിക്ക് ഉയരവും വണ്ണവും കൂടിയത് കൊണ്ടാണ് സിനിമയില്‍ വേണ്ടെന്ന് ചിലര്‍ പറഞ്ഞതെന്നും ഒത്തിരി പ്രതീക്ഷിച്ച് പോയ സിനിമകളായിരുന്നു അതെന്നും അഭിരാമി പറയുന്നു.

18 വയസ്സ് ഉള്ളപ്പോഴായിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. തന്നോട് ഇക്കാര്യം ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മയില്ലെന്നും തന്റെ ശരീര വണ്ണവും നീളവുമൊന്നും തന്റെ കൈയ്യിലുള്ള സാധനങ്ങളല്ലല്ലോ കൂട്ടാനും കുറക്കാനുമെന്നും അഭിരാമി പറയുന്നു.

Also Read: അമ്മയെ പോലെ സുന്ദരിയല്ല, സൗന്ദര്യമില്ല, എല്ലാം ശരിയാണ്, പരിഹാസങ്ങള്‍ കേട്ട് മടുത്തു, ഖുശ്ബുവിന്റെ മകള്‍ പറയുന്നു

തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നുണ്ടെങ്കില്‍ അത് അവരുടെ അല്‍പ്പത്തരം മാത്രമാണെന്നും അയാളുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ കാണിക്കുന്നതെന്നും തനിക്ക് ഒന്നും ഇതില്‍ ചെയ്യാനില്ലെന്നും അഭിരാമി പറയുന്നു.

Advertisement