മോസ്കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ആത്മവിശ്വാസം പകരാന്‍ ഭാര്യ ആന്റോനല്ല റാക്കൂസോയെത്തുന്നു. എന്നത്തേക്കാളും കൂടുതല്‍ നിങ്ങളോടുകൂടെയുണ്ടെന്ന് ആന്റോനല്ല ഇന്‍സ്റ്റഗ്രാമില്‍ കുടംബചിത്രം പങ്ക് വെച്ച് എഴുതി. നിലവില്‍ ആന്റോനല്ല റാക്കൂസോയും അവരുടെ മൂന്നു മക്കളും കാറ്റലോണിയയിലെ വീട്ടിലാണ് ഉള്ളത്.
ഭര്‍ത്താവിന് ശക്തി പകരാന്‍ ഭാര്യ റഷ്യയില്‍ എത്തുമെന്നാണ് അര്‍ജന്റീനന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പിതൃദിനം ആഘോഷിക്കാന്‍ അര്‍ജന്റീന ടീമംഗങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ഹെഡ്ക്വാര്ട്ടിലേക്ക് കൊണ്ടുവരാന്‍ കോച്ച് സാംപോളി അനുമതി നല്‍കിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ തന്റെ ഭര്‍ത്താവിനെ പിന്തുണയ്ക്കാന്‍ ആന്റോനല്ല റഷ്യയിലേക്ക് പോകുമെന്ന് അവിടെയുള്ള മെസ്സിയുടെ അമ്മ സീലിയ പറഞ്ഞു