Home Entertainment Celebrities

പല കാര്യത്തിലും ഞങ്ങള്‍ക്ക് രണ്ട് അഭിപ്രായം, ഞാന്‍ കാണാന്‍ കൊള്ളാവുന്ന ടാലന്റഡായ ഒരു ആക്ടറാണെന്ന് അവള്‍ അംഗീകരിച്ചാല്‍ കൊള്ളാം, അമാലിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു

172

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: സത്യനാഥന്‍ കണ്ട് മാമാട്ടി ചിരിച്ചുമറിഞ്ഞു, ചെന്നൈയില്‍ വെച്ച് സിനിമ കണ്ട് മീനൂട്ടി പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ദിലീപ്

ഇപ്പോഴിതാ തന്റെ പങ്കാളി അമാലിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനൊരു നടനാണെന്ന കാര്യം അമാല്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും പല കാര്യങ്ങളിലും തങ്ങള്‍ക്ക് രണ്ട് അഭിപ്രായമാണെന്നും ദുല്‍ഖര്‍ പറയുന്നു.

തന്നെ അപേക്ഷിച്ച് വളരെ ശാന്തയാണ് അമാല്‍. താനൊരു ടാലന്റഡായ കാണാന്‍ കൊള്ളാവുന്ന ആക്ടറാണെന്ന് ചിലപ്പോഴൊക്കെ അവള്‍ അംഗീകരിച്ചാല്‍ കൊള്ളാമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശരിക്കും പറഞ്ഞാല്‍ അവള്‍ ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ലെന്നും എപ്പോഴും പെര്‍ഫെക്ടാണ് അമാലെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read: കടംകയറി സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടി വന്നു, സമാധാനം നഷ്ടപ്പെട്ടു, പ്രണയിച്ച് വിവാഹിതയായ കാവേരിയുടെ വിവാഹജീവിതം തകരാനുള്ള കാരണം തുറന്ന് പറഞ്ഞ് സുചിത

ഒരു ചുവടുപോലും അമാല്‍ തെറ്റായി വെക്കില്ല. അക്കാര്യത്തിലും തങ്ങള്‍ ഒപ്പോസിറ്റാണെന്നും അവള്‍ ഇത്രയും പെര്‍ഫെക്ട് ആവേണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement