Home Entertainment Celebrities

അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ മീന അതിയായി ആഗ്രഹിച്ചു; പക്ഷേ ഒരു ഗാനരംഗത്തിൽ മാത്രമാണ് അത് സാധ്യമായത്; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

1298

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറിയ നടിയാണ് മീന. 90 കളിൽ ഇത്രയധികം ആഘോഷിക്കപ്പെട്ട നടി മറ്റാരെങ്കിലും ഉണ്ടോ എന്ന ചോദിച്ചാൽ ഇല്ല എന്നായിരിക്കും മറുപടി. പക്ഷേ വിവാഹശേഷം സിനിമയിൽ നിന്ന ഇടവേള എടുത്ത താരം പിന്നീട് തിരിച്ച് വന്നപ്പോഴും അതേ സ്‌നേഹത്തോടെ തന്നെ ആരാധകർ സ്വീകരിച്ചു. തിരിച്ച് വരവിൽ വമ്പൻ ഹിറ്രുകൾ തന്നെയാണ് മീനയെ കാത്തിരുന്നത്.

തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയ മീനക്ക് പക്ഷേ ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയിരുന്നില്ല. അതിൽ താരത്തിന് വളരെ അധികം സങ്കടമുണ്ടായിരുന്നു താനും. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

Also Read
ഏഴ് ദിവസം ഉപവാസമിരുന്ന് ശ്രീദേവി; രജനികാന്തിനെ രക്ഷിച്ചത് താരത്തിന്റെ പ്രാർത്ഥനകളോ; കഥ ഇങ്ങനെ

വിജയ്‌ക്കൊപ്പം അഭിനയിക്കാൻ മീന ആഗ്രഹിച്ചിരുന്നു. വിജയുടെ ഫാനാണ് മീന. അന്ന് വിജയ്ക്ക് പക്വത ഉള്ള ലുക് അല്ല. പക്ഷേ മീനക്ക് ആണെങ്കിലോ കാഴ്ച്ചയിൽ പക്വത തോന്നിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ജോഡി അനുയോജ്യമല്ല എന്നൊരു തോന്നലാണ് കാണുന്നവരിൽ ഉണ്ടാക്കുക. അത് കൊണ്ട് തന്നെ ഇവരെ വെച്ച് സിനിമ ചെയ്യാൻ ആരും മുന്നോട്ട് വന്നില്ല.

അതിനിടയിലാണ് ഇരുവരെയും വെച്ച് ഒരു ഗാനരംഗം പിറക്കുന്നത്. ഷാജഹാൻ മൂവിയിലായിരുന്നു ഇത്. സരക്ക് വെച്ചിരിക്കാ എന്നു തുടങ്ങുന്ന ഗാനം അന്ന് ആളുകളെല്ലാം ഏറ്റ്പാടി. സിനിമ വമ്പൻ ഹിറ്റാവുകയും ചെയ്തു. മീനക്ക് വിജയിക്കൊപ്പം അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും മീനയുടെ മകൾക്ക് അതിനുള്ള ഭാഗ്യമുണ്ടായിരുന്നു.

Also Read
സുധി അവസാനമായി അഭിനയിച്ച ചിത്രം; ഡബ്ബിംഗ് പോലും പൂർത്തിയാക്കാതെ അവൻ പോയി; ഞെട്ടിപ്പോയെന്ന് നടൻ ചെമ്പിൽ അശോകൻ

തന്റെ ജീവിതത്തിൽ നികത്താനാവാത്ത നഷ്ടത്തിലൂടെയാണ് മീന കടന്ന് പോയത്. ഭർത്താവിന്റെ വിയോഗം ഉണ്ടാക്കിയ ആഘാതം മറികടന്ന് ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.

Advertisement