Home Entertainment Mini Screen

അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ് ; വേദനയോടെ ഗോപിക അനില്‍

122

സീരിയൽ സംവിധായകൻ ആദിത്യന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നിരവധി ഹിറ്റ് പരമ്പരകൾ സംവിധാനം ചെയ്ത വ്യക്തിയാണ് ആദിത്യൻ. ഇദ്ദേഹത്തിന്റെ പ്പെട്ടന്നുള്ള വേർപാട് സീരിയൽ താരങ്ങൾക്ക് പോലും താങ്ങാൻ കഴിഞ്ഞില്ല. ഇപ്പോൾ നടി ഗോപിക അനിൽ ആദിത്യനൊപ്പമുള്ള ഓർമ്മകളാണ് പങ്കുവെക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത സ്വാന്തനം എന്ന സീരിയൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക ആണ്.

Advertisements

”ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്”.

”അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല.

also read
മഡോണയുടെ വരവ് ശരിക്കും ഞെട്ടിച്ചു, സിനിമയില്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് മാത്രമായിരുന്നു അറിയുള്ളു ; നടി പറയുന്നു
അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ” അഞ്ജലി പറഞ്ഞു.

Advertisement