Home Sports

അമ്പരപ്പിക്കുന്ന ക്യാച്ചുമായി മിന്നല്‍ പിണറായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ

48

മൗണ്ട് മോന്‍ഗനൂയി: തിരിച്ച് വരവ് മത്സരത്തില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും താരമാകാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കഴിഞ്ഞു.

Advertisements

മത്സരത്തില്‍ ഹാര്‍ദ്ദിക്കെടുത്ത രണ്ട് വിക്കറ്റുകള്‍ക്ക് പുറമെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ താരം വരവറിയിച്ചു.

കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെയാണ് ഹാര്‍ദ്ദിക്ക് അമ്പരപ്പിക്കുന്ന ക്യാച്ചിലൂടെ പുറത്താക്കിയത്. യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ 17ാം ഓവറിലാണ് ഈ ക്യാച്ച് സംഭവിച്ചത്.

പന്ത് മിഡ്വിക്കറ്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലായിരുന്നു വില്യംസണ്‍. എന്നാല്‍ മിന്നല്‍ പണര്‍ പോരെ അമ്പരപ്പിക്കുന്ന ഡൈവിംഗ് നടത്തുകയായിരുന്നു ഹാര്‍ദ്ദിക്ക്. തീര്‍ത്തും അവിശ്വസനീയമായ ക്യാച്ച്!

48 പന്തില്‍ നാല് ബൗണ്ടറി അടക്കം 28 റണ്‍സാണ് വില്യംസണ്‍ സ്വന്തമാക്കിയത്.മത്സരത്തില്‍ ന്യൂസിലന്‍ഡ് 243 റണ്‍സിന് പുറത്തായിരുന്നു.

ഷമിയുടെ നേതൃത്വത്തിലുളള ബൗളിംഗ് ആക്രമണത്തിലാണ് ന്യൂസിലന്‍ഡിനെ താരമേന്യേ ചെറിയ സ്‌കോറിന് പിടിച്ചുകെട്ടാനായത്.

Advertisement