Home Sports

തുടർന്നുള്ള മത്സരങ്ങൾ കളിക്കാൻ സാധിക്കുമോ? ധോണിയുടെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

37

ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിങ്ങ് ധോണിക്ക് എത്ര വിമർശനങ്ങൾ ഉയർന്നാലും ഒരു പ്രത്യേക സ്ഥാനമുണ്ട്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ.

വിക്കറ്റിന് പിന്നിൽ അദ്ദേഹത്തിന്റെ മിന്നൽ സ്റ്റംപിങ്ങുകളും നിർദേശങ്ങളും ടീമിനെ ഏറെ ഗുണം ചെയ്യുന്നുണ്ട്.

Advertisements

കഴിഞ്ഞ ദിവസം ധോണിയുടെ കൈവിരലിന് പരിക്കേറ്റത് ആരാധകർക്കിടയിൽ ആധി പടർത്തിയിരുന്നു. ഇപ്പോൾ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

എന്നാൽ, ലഭിക്കുന്ന വിവര പ്രകാരം ധോണിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കിനെ കുറിച്ചോർത്ത് ഒന്നും ആധി വേണ്ടെന്നും അദ്ദേഹത്തിന് തുടർന്നുള്ള മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നുള്ളതുമാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരം.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ മുറിവേറ്റ പെരുവിരൽ വായിലാക്കി ചോര തുപ്പിക്കളയുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മത്സരത്തിൽ ജയിക്കാനായി വമ്പനടികൾ ആവശ്യമായ സമയത്താണ് ധോണിയുടെ വിരലിന് പരിക്കേറ്റത്.

Advertisement