റെക്കോർഡും ഭേദിച്ച് സ്വർണ വില കുതിക്കുന്നു: ചരിത്രത്തില ഏറ്റവും ഉയർന്ന വില

45

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ. പവൻ 320 രൂപയാണ് വർധനവ്. ഇതോടെ സ്വർണവില പവന് 28,320 ആയി. 3540 രൂപയാണ് ഗ്രാമിന്റെ വില.

രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഔൺസിന് 1526 ഡോളർ ആണ് വില. 25 ഡോളറിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്, രൂപയുടെ മൂല്യം കുറഞ്ഞതും വിലകയറ്റത്തിന് കാരണമായതായി നിരീക്ഷണം, കേരളത്തിലെ ഉത്സവ സീസണിലെ വിലക്കയറ്റം തിരിച്ചടിയാവുമെന്ന് വ്യാപാരികൾ പറഞ്ഞു.

Advertisements

ഓഗസ്റ്റ് 15ന് പവന് 28,000 രൂപയായെങ്കിലും പിന്നീട് ഇത് 27,840ലേയ്ക്ക് താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വർധനവുണ്ടാവുകയായിരുന്നു.

Advertisement