ഭാര്യമാരുമായി അകന്ന് കഴിയുന്നവരെ കറക്കിയെടുക്കും, വശീകരിക്കുന്ന സൗന്ദര്യത്തില്‍ വീണാല്‍ പണിതുടങ്ങും, കോട്ടയം സ്വദേശിനി ആലീസ് സൗന്ദര്യം കൈമുതലാക്കി യുവാക്കളെ വളച്ചെടുത്ത് ചെയ്യുന്നത് ഇതൊക്കെ

46

കായംകുളം: ക്വട്ടേഷന്‍ സംഘവുമായി എത്തി വീട് ആക്രമിച്ച കേസില്‍ വിവാഹത്തട്ടിപ്പുകാരി ലീലാമ്മയെന്ന ആലീസ് ജോര്‍ജിനെ (48) റിമാന്‍ഡ് ചെയ്തു. അഞ്ചു വിവാഹത്തട്ടിപ്പ് കേസുകളിലും നിരവധി വഞ്ചനാക്കേസുകളിലും പ്രതിയായ കോട്ടയം ദേവലോകം സ്വദേശി ആലീസ്, കുപ്രസിദ്ധ ഗുണ്ട അലോട്ടി എന്നറിയപ്പെടുന്ന ആര്‍പ്പൂക്കര കൊപ്രായില്‍ ജയിംസ് ജോണ്‍ ജേക്കബി (24)നൊപ്പമാണ് വെള്ളിയാഴ്ച വീട് ആക്രമിച്ചത്. കായംകുളത്തിനടുത്ത് കറ്റാനം കുറ്റിയില്‍ ജെറോ ഡേവിസിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റും വാതിലും തകര്‍ത്തു.

വിദേശത്തായിരുന്ന ജെറോ ഡേവിഡ് ഭാര്യയുമായി അകന്നു കഴിയുന്ന കാലത്താണ് കോട്ടയം സ്വദേശിയായ ലീലാ ജോര്‍ജ്ജുമായി പരിചയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തെ തുടര്‍ന്ന് വീട്ടുകാരുടെ സ്വത്ത് യുവതിയുടെ സ്വന്തം പേരിലാക്കി. ഈ സമയമാണ് വേറെ യുവാക്കളെ വിവാഹം കഴിച്ച് യുവതി കോടികള്‍ തട്ടിയ വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി.

Advertisements

ഈ സമയത്ത് ജെറോമും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ രോഗബാധിതനായ ജെറോഡേവിഡ് മരിച്ചു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ വീടിന്റെയും വസ്തുവിന്റെയും ആധാരം റദ്ദാക്കപ്പെടുകയും ചെയ്തു. ഇരുനില വീടും വസ്തുവും ഇപ്പോള്‍ ജെറോഡേവിഡിന്റെ മകന്റെ പേരിലാണ്. ഇത് കൈക്കലാക്കാനാണ് യുവതി ക്വട്ടേഷന്‍ സംഘവുമായെത്തിയത്. നേരത്തെ മൂന്നു തവണ ഇവര്‍ ഇവിടെ എത്തിയിട്ടുണ്ട്. അന്ന് ബന്ധുക്കള്‍ ഇവരെ ഓടിച്ചു വിടുകയായിരുന്നു.

ആലീസ് ഗുണ്ടകളുമായി എത്തുമ്പോള്‍ വീട്ടുടമസ്ഥന്റെ ബന്ധുവായ യുവാവ് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെ കൂട്ടി ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തിയ ആലീസിനിനെയും ഗുണ്ടകളെയും വള്ളികുന്നം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെറോ ഡേവിസ് ഭാര്യയുമായി അകന്ന് കഴിയുന്ന കാലത്താണ് ആലീസിനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്.

ആലീസിന്റെ നാലാം വിവാഹത്തട്ടിപ്പിനിരയായ ജെറോയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി. ഇതിനിടെ വിവാഹത്തട്ടിപ്പുകളുടെ വാര്‍ത്തകള്‍ പുറത്തുവന്ന് ആലീസ് അറസ്റ്റിലായി. ജെറോ രോഗം വന്നു മരിച്ചു. പിന്നീട് റിമാന്‍ഡിലിറങ്ങിയ ആലീസ്, ജെറോയുടെ വീടിന്റെ അവകാശമുന്നയിച്ച് എത്തിയപ്പോഴൊക്കെ ബന്ധുക്കള്‍ ഓടിച്ചുവിട്ടതോടെയാണ് വെള്ളിയാഴ്ച ക്വട്ടേഷനുമായി എത്തിയത്.

ലീലാമ്മാ ജോര്‍ജ് എന്നാണ് യഥാര്‍ത്ഥ പേര്. കോട്ടയം ദേവലോകം സ്വദേശിനിയായ ആലീസ് ജോര്‍ജ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ ലീലാമ്മ ജോര്‍ജ് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വത്തും തട്ടിയിരുന്നു.

ലീലാമ്മ ജോര്‍ജെന്നും ആലീസ് ജോര്‍ജ് എന്നും അറിയപ്പെടുന്ന വിവാഹ തട്ടിപ്പുകാരിയുടെ തട്ടിപ്പുകള്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകുന്ന രീതിയിലുള്ളതാണ്. ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആള്‍ക്കാരെയുമാണ് പ്രധാനമായും ആലീസ് നോട്ടമിട്ടിരുന്നത്. വൈവാഹിക പരസ്യത്തിലൂടെ ഇത്തരക്കാരെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്. വിവാഹ തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ നാല് പേര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന കോട്ടയം മാറ്റൂര്‍ തെക്കേപ്പറമ്പില്‍ രതീഷ് (26), ചക്കിട്ടപ്പറമ്പില്‍ അഖില്‍ (21), വില്ലൂന്നി പാലത്തൂര്‍ ടോമി ജോസഫ് (21)എന്നിവരെയും റിമാന്‍ഡ് ചെയ്തു. ഭാര്യ മരിച്ചു പോയവര്‍, അകന്നു കഴിയുവര്‍ എന്നിവരെ വിവാഹപരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് ആലീസ് തട്ടിപ്പു നടത്തിയിരുന്നത്. വിധവയാണെന്നു വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് വിവാഹങ്ങള്‍ നടത്തിയിരുന്നത്.

Advertisement