പ്രവാസിയായ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന് പകരം വീട്ടാന്‍ ഓട്ടോ ഡ്രൈവറെ യുവതി കാമുകനാക്കി: ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയും ഓട്ടോഡ്രൈവറും തമ്മിലുള്ള അശ്ലീല വീഡിയോ വൈറല്‍

20

ആലപ്പുഴ: ദുബായില്‍ മൈക്കാനിക്കല്‍ എന്‍ജിനീയറായ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവറെ കാമുകനാക്കിയ വീട്ടമ്മയുടെ അശ്ലീല വീഡിയോ നാട്ടില്‍ വൈറലായി. ആലപ്പുഴ സ്വദേശിയായ പ്രവാസി മലയാളിയുടെ ഭാര്യയുടെ ചിത്രങ്ങളാണ് വൈറലായത്. ഭാര്യയുടെ വീഡിയോ കിട്ടിയതോടെ നാട്ടിലെത്തിയ ഭര്‍ത്താവിന്റെ മുന്നിലേയ്ക്കു ഭര്‍ത്താവും കാമുകിയും ഒത്തുള്ള ചിത്രങ്ങളിട്ടാണ് ഭാര്യ പ്രതികാരം തീര്‍ത്തത്.

പത്തു വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇടയ്ക്കിടെ നാട്ടിലെത്തി പൂര്‍വ കാമുകിയെ കാണുന്നുണ്ടെന്നു രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീ അടുത്തിടെയാണ് അറിഞ്ഞത്. ഇതേ തുടര്‍ന്നു ഇവര്‍ ഭര്‍ത്താവിന്റെ കാമുകിയെ കണ്ടെത്തി. തുടര്‍ന്നു ഭര്‍ത്താവുമായി ഇനി ഒരു ബന്ധവും ഉണ്ടാകരുതെന്നു ഇവരെ താക്കീത് ചെയ്യുകയും ചെയ്തു.എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുന്നത് വീട്ടമ്മ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വീടിനു സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായത്.

Advertisements


കുട്ടികളെ സ്‌കൂളിലേയ്ക്കു കൊണ്ടു പോകാന്‍ എത്തിയിരുന്ന ഓട്ടോഡ്രൈവര്‍ എന്നാല്‍, ഇതിനിടെ ഇവര്‍ അറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് വാട്‌സ് അപ്പിലൂടെ പ്രചരിച്ചതോടെ വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തു നിന്നു മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ മൊബൈലിലും ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവും കാമുകിയും ഒത്തുള്ള സോഷ്യല്‍ മീഡിയ ചാറ്റ് വിശദാംശങ്ങളും, ചിത്രങ്ങളും നല്‍കിയാണ് ഭാര്യ ഭര്‍ത്താവിനെ സ്വീകരിച്ചത്. ഇതേ തുടര്‍ന്നു ഇരുവരും കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിനു കേസ് ഫയല്‍ ചെയ്തിരിയ്ക്കുകയാണ്.

Advertisement