ദുബായ് ജുമൈറാ ബീച്ചില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസികളടക്കം മുന്നോറോളം പേര്‍ അറസ്റ്റില്‍: അറസ്റ്റിലായവരില്‍ 70 കഴിഞ്ഞ കിളവന്മാരും

20

ദുബായ്: കടലില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നൂറുകണക്കിന് ആളുകള്‍ അറസ്റ്റില്‍. ദുബായിയിലെ പ്രശസ്തമായ ജുമൈറാ കടലോരത്താണ് നൂറിലധികം പൂവാലന്മാര്‍ പിടിയിലായത്. കടലില്‍ കുളിക്കുന്ന വിദേശികളടക്കമുള്ള സ്ത്രീകളുടെ പടമെടുത്തതിന് 289 പേരാണ് അകത്തായതത്. ഇവരില്‍ പ്രവാസി യുവാക്കളും പെടും.

Advertisements

743 പേര്‍ വലയിലായത് അല്‍പവസ്ത്രരായും അര്‍ദ്ധനഗ്‌നരായും സമൂഹസ്നാനം നടത്തിയ സ്ത്രീകളെ ശല്യപ്പെടുത്തിയതിന്. അടിവസ്ത്രം പോലുമില്ലാതെ അശ്ലീല നീരാട്ടുനടത്തിയതിനാണ് 256 പേരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അവധി ദിനങ്ങളിലും അല്ലാതെയും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് സൂര്യസ്നാനത്തിനും സമുദ്രസ്നാനത്തിനുമായി ദിനംപ്രതി ജുമൈറാ ബീച്ചിലെത്തുന്നത്.
എന്നാല്‍ സ്വസ്ഥമായൊന്ന് നീരാടി അര്‍മാദിക്കാന്‍ പൂവാലശല്യം മൂലം കഴിയുന്നില്ലെന്ന് കുറേക്കാലമായി പരക്കെ പരാതിയുണ്ടായിരുന്നു.

കുളിക്കുന്ന പെണ്ണുങ്ങളെ തുറിച്ചുനോക്കി കണ്ണും തള്ളിയിരിക്കുന്നവരെ വെറുതേ വിടാറാണ് പതിവ്. എന്നാല്‍ കടലോരത്ത് വെയില്‍കായുന്നവരെയും കടലില്‍ കുളിക്കുന്നവരെയും ശല്യപ്പെടുത്തുകയും അവരുടെ അവയവവര്‍ണ്ണന നടത്തുന്നവരുടെയും എണ്ണമേറിയതോടെ പോലീസ് രംഗത്തിറങ്ങിയതെന്ന് ജുമൈറാ പോര്‍ട്ട് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ബന്നി അറിയിച്ചു.

അറസ്റ്റിലായവരില്‍ 70 കഴിഞ്ഞ വൃദ്ധന്മാര്‍വരെ ഉണ്ടായിരുന്നു. കടലോരങ്ങളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജുമൈറയ്ക്കുപുറമേ ഉമ സുക്വിം, ജെബിആര്‍, അല്‍ മസാര്‍ ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളിലും പൊലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement