ശരിക്കുമുള്ള ജയിലിൽ കിടന്ന എനിക്ക് ബിഗ് ബോസിലെ ഈ ജയിൽ ഒന്നും ഒന്നുമല്ല: തുറന്നു പറഞ്ഞ് ധന്യ മേരി വർഗീസ്

106

മനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റ് ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കാൻ വന്നിട്ടുള്ള സെലിബ്രിറ്റി കളിൽ എല്ലാവർക്കും സുപരിചിതമായ മുഖമായിരുന്നു നടി ധന്യ മേരി വർഗീസിന്റേത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ ധന്യ മേരി വർഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിൽ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരി പ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു.ധാരാളം ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം.

Advertisements

വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ’ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആണ് ഭർത്താവ്. 2012ൽ ആണ് ധന്യ മേരി വർഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷവും തന്റെ കരിയറിൽ സജീവമായിരുന്നു ധന്യ.

Also Read
അഭയക്കേസിൽ പ്രതിയായ സിസ്റ്ററുടെ കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതെന്ന രമയുടെ കണ്ടെത്തലിൽ ഞെട്ടിയത് പോലീസും നാട്ടുകാരും; രമയെ നിരന്തരം വേട്ടയാടി പ്രതിഭാഗവും

ഡാൻസിങ് വളരെ അധികം ഇഷ്ടമുള്ള താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റെ സിനിമാ വിശേഷ ങ്ങളും കുടുംബ വിശേഷങ്ങളും ധന്യ സോഷ്യൽ മീഡിയിയലൂടെ പങ്കുവെയ്ക്കാറുണ്ട്. റീൽ വീഡിയോസും ഡാൻസ് വീഡിയോകളും പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

അതേ സമയം ചില കേസുകളിൽപ്പെട്ടപ്പോൾ താനും കുടുംബവും അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുക യാണ് ധന്യാ മേരി വർഗീസ് ഇപ്പോൾ. ബിഗ് ബോസ് വീട്ടിൽ വെച്ച് സഹ മത്സരാർഥികൾക്ക് തന്നെ കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് ധന്യ പഴയ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു മാഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു അഭിനയ രംഗത്തേ ക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശേഷമായിരുന്നു തലപ്പാവ് സിനിമ സംഭവിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഞാൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ നൂറാമത്തെ എപ്പിസോഡിൽ ജോൺ ജേക്കബിനെ ധന്യ കാണുന്നത്.

ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജോൺ പ്രപ്പോസ് ചെയ്യുന്നത്. ഒടുവിൽ മൂന്ന് മാസത്തി നുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു. പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയിൽ.

2014 സമയത്ത് പ്രോജക്ടുകൾ വർധിച്ചു. ജോൺ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല.

Also Read
അവർ ഫിലോമിനയുടെ പേരക്കുട്ടിയല്ല, അങ്ങനെയൊരു കൊച്ചുമകൾ ഫിലോമിനയ്ക്ക് ഇല്ല: ബിഗ് ബോസ് 4 താരം ഡെയ്സിക്ക് എതിരെ ഫിലോമിനയുടെ മകൻ ജോസഫ്

ഇതിനിടയിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീൽ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല. ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി.

അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു കുറേ ദിവസം. ബിഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്.

ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി’ ധന്യ നിറകണ്ണുകളോടെ പറഞ്ഞു. എല്ലാം തുറന്ന് പറഞ്ഞ ധന്യയെ സഹ മത്സരാർഥികളും അഭിനന്ദിച്ചു.

Advertisement