നടി അഞ്ജലി നായരും അനീഷ് ഉപാസനയും വിവാഹ മോചിതരാകുന്നു, വ്യക്തിപരമായ കാര്യമാണ് അത് മറ്റുള്ളവർക്ക് മുൻപിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് നടി

374

മികച്ച ാെരു പിടി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് അഞ്ജലി നായർ. ടെലിവിഷൻ ഷോ ആങ്കറിംഗ്, മോഡലിംഗ് എന്നീ രംഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. അടുത്തിടെ ഇറങ്ങിയ ദൃശ്യം 2 ൽ മികച്ച ഒരു വേഷം ചെയ്ത് തിളങ്ങി നിൽക്കുകയാണ് താരം.

2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി നായർ സിനിമാ രംഗത്തെത്തുന്നത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചിരുന്നു.

Advertisements

ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. ഇപ്പോഴിതാ നടി വിവഹ മോചിതയാകുന്നു എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്.

തമിഴ്നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്.

അനീഷും അഞ്ജലിയും വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി താരം ഭർത്താവായ അനീഷ് ഉപാസനമായി വേർപിരിഞ്ഞാണ് കഴിയുന്നത്. അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു അനീഷ്.

ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അവയൊക്കെ എന്റ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവർക്ക് മുൻപിൽ ചർച്ച ചെയ്യാനും സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ടിക്കാനും താൻ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്. മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്.

ഏറ്റവും വലിയ കൗതുകകരമായ കാര്യം ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീൽ തന്നെയാണ് ഇപ്പോൾ അഞ്ജലിക്ക് ജീവിതത്തിൽ വിവാഹമോചനം നേടി കൊടുക്കുന്നതിൽ അഭിഭാഷകയായി നിൽക്കുന്നത് എന്നുള്ളതാണ്.

അതേ സമയം അഞ്ജലി നായരുടെ ദൃശ്യം 2 ലെ വേഷത്തിന് മികച്ച് അഭിപ്രായമാണ് ലഭിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ തന്നെ പുലിമുരുകനിൽ അഞ്ജലി നായർ അഭിനയിച്ചിരുന്നു. ഈ സിനിമയിൽ പുലിമുരകന്റെ അമ്മയുടെ വേഷത്തിൽ ആയിരുന്നു താരം എത്തിയത്.

Advertisement