അന്ന് അവരുടെയെല്ലാം മുന്നിവെച്ച് കഥ ഇഷ്ടമായില്ലെന്ന് ആസിഫ് അലി പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സേതു

83

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

ഋതുവിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. യൂത്തിന് ഇടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് ആരാധകരുണ്ട്.

Advertisements

നടന്റെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനിൽ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവർത്ത കരോടും വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. ഇപ്പോഴിത ആസിഫ് അലിയെ കുറിച്ച് സംവിധായകനും തിരക്കഥകൃത്തുമായ സേതു പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്.

Also Read
സുചിത്ര നായർ, ശ്രീതു കൃഷ്ണൻ, അശ്വതി, ശ്രീകല തുടങ്ങി മത്സരാർഥികൾ വൻ താരനിര, ബിഗ് ബോസ് 4 തുടങ്ങുന്നത് ഈ ദിവസം മുതൽ: വെളിപ്പെടുത്തൽ

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സേതുവിന്റെ തുറന്നു പറച്ചിൽ. സാധാരണ മറ്റു താരങ്ങൾ കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളു എന്നാൽ ആസിഫ് അലി അതിൽനിന്നും തികച്ചും വ്യത്യസ്തൻ ആണെന്നാണ് സംവിധായകൻ സേതു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി കഥ പറയാൻ പോയ സംഭവമാണ് സേതു പറയുന്നത്.

സേതുവിന്റെ വാക്കുകൾ ഇങ്ങനെ:

ആസിഫുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. എനിക്ക് സഹോദരതുല്യൻ ആണ് ആസിഫ്. ഒരിക്കൽ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെ അടുക്കൽ ഒരു കഥ പറയുവാൻ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകൻ ആയിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്. കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു.

കഥ മുഴുവൻ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിന് ശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചു കൊണ്ടുപോയിട്ട് പറഞ്ഞു, ചേട്ടാ എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടൻ ഈ കഥ എഴുതരുത്. സാധാരണ മറ്റു താരങ്ങൾ കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ.

പക്ഷേ അതിൽനിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി എന്നും സേതു പറഞ്ഞു. സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ.

ഈ ചിത്രത്തിലാണ് ഇപ്പോൾ ആസിഫ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മണിയൻപിള്ള രാജു നിർമിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമാണ് 83 മോഡൽ മാരുതി കാർ. മഹേഷ് എന്ന യുവാവും തന്റെ ജീവിതത്തിലെ സന്തത സഹചാരിയായ മാരുതി കാറും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Also Read
ആയുഷ്‌കാലം മുഴുവൻ ജോമോൾ ആയിരിക്കുമോ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോർത്ത് പേടിച്ചിരുന്നു, വിനീത് പറയുന്നത് കേട്ടോ

അതേ സമയം മുൻപ് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്നെ സ്വാധീനിച്ച നടനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കമൽഹാസന്റെ പേരാണ് പറഞ്ഞത്. നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ ഞാൻ മോഹൻലാൽ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ മമ്മൂട്ടി ഫാനും. പക്ഷേ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽഹാസൻ സാറാണ്.

അദ്ദേഹത്തിന്റെ കട്ട ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലു ണ്ടാവുന്നത് അങ്ങനെയാണെന്നായിരുന്നു ആസിഫ് അലി വ്യക്തമാക്കിയത്.

Advertisement