ബിഗ്‌ബോസിലേക്ക് വിളിച്ചിരുന്നു, പോയില്ല, പോയിരുന്നെങ്കിൽ ചിലപ്പോൾ കരഞ്ഞേനെ: തുറന്ന് പറഞ്ഞ് സ്വാസിക

80

ഒരേ പോലെ മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് നടി സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര വേഷങ്ങൾ ആണ് ലഭിച്ചത്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്.

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ലാൽജോസ് വിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക. സിനിമാ രംഗത്ത് നിന്നും സീരിയലിലേക്ക് സ്വാസിക സീത എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെയാണ് ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്.

Advertisements

ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളും സീരിയലുകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്മാൻ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെ ആണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചത്.

Also Read
കെട്ട് തിരുപ്പതിയിൽ വച്ച്, മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വെച്ച്: ജാൻവി കപൂറിന്റെ കല്യാണ പ്ലാനുകൾ ഇങ്ങനെ

നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷകർക്ക് മുൻപിൽ എത്തിയ സ്വാസികവിജയ് അഭിനയത്തിന് പുറമെ അവതാരകയായും നർത്തകിയായുമെല്ലാം തിളങ്ങിയിട്ടുണ്ട് നടി. സ്റ്റേജ് ഷോകളിലും മറ്റ് നിരവധി വേദികളിലുമെല്ലാം നൃത്തം അവതരിപ്പിച്ച് സ്വാസിക എത്തി. ഇപ്പോൾ സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന മനം പോലെ മാംഗല്യം സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

അതേ സമയം സ്വാസികയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലുകളിൽ ഒന്നാണ് സീത. ഫ്ളവേഴ്സ് ടിവിയിൽ ഏറെ നാൾ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ റോൾ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സീത സീരിയലിലൂടെ നിരവധി ആരാധകരെയും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. സീതയിലെ അനുഭവം പറഞ്ഞ് അറിയിക്കാൻ കഴിയാത്തത് എന്ന് തുറന്നു പറയുകയാണ് താരം ഇപ്പോൾ.

സിനിമാ ദിക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സ്വാസികയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സീതയിൽ പ്രവർത്തിച്ച എല്ലാവരും എനിക്ക് ഫാമിലിയെ പോലെയാണ്. അത്രയും ആൾക്കാരുണ്ടായിരുന്നു ആ സെറ്റിൽ. എല്ലാവരും അടിപൊളിയായിരുന്നു. നാല് നാലര വർഷമാണ് സീതയിൽ അഭിനയിച്ചത്. എല്ലാവരെയും ഇപ്പോൾ മിസ് ചെയ്യുന്നു. അതേപോലെ ഒരു ലൊക്കേഷൻ ഇനി കരിയറിൽ കിട്ടുമോ എന്ന് അറിയില്ല.

Also Read
സിനിമയുടെ പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞതിന് ശേഷമായിരുന്നു അത്, തമിഴിലെ പ്രമുഖനാണ്, പേര് പറയുന്നതിൽ ബുദ്ധിമുട്ടില്ല: ഞെട്ടിക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

സീതയിലെ എന്റെ ക്യാരക്ടറിന് വലിയ പ്രശംസ കിട്ടി. ആ സീരിയലിനും, ക്യാരക്ടറിനും, ചാനലിനുമെല്ലാം എന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രത്യേകത ഉളളതായിട്ട് തോന്നിയിട്ടുണ്ട്. ഇപ്പോഴും സീതയിലെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് ചിലർ വിളിക്കാറുണ്ട്.

ബിഗ് ബോസ് ലാസ്റ്റ് സീസണിലേക്ക് വിളിച്ചിരുന്നു. എന്നാൽ തിരക്കിലായതുകൊണ്ട് പോയില്ല. നോബി ചേട്ടൻ, മണിക്കുട്ടൻ, റംസാൻ എല്ലാവരെയും പരിചയമുണ്ട്. ബിഗ് ബോസിൽ പോയാൽ ആരുമായിട്ടാണ് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുക എന്നത് അവിടത്തെ ഒരു സാഹചര്യം അനുസരിച്ചിരിക്കും. അല്ലാതെ മുന്നെ തീരുമാനിച്ച് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.

അമ്മയ്ക്ക് ഞാൻ ബിഗ് ബോസിൽ പോവുന്നതിനോട് വലിയ താൽപര്യമില്ല. ഞാൻ ഇനി പോവുമോ എന്ന കാര്യം അറിയില്ല.. ഈ സീസണിൽ ഞാൻ പോയിട്ടുണ്ടായിരുന്നെങ്കിൽ ചിലപ്പോ കരയുമായിരിക്കും, അറിയില്ല. ഈ ഗെയിമും കാര്യങ്ങളുമൊക്കെ വരുമ്പോ എനിക്ക് വലിയ ഗെയിം സ്പിരിറ്റ് ഒന്നുമില്ല.

Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും

എന്തെങ്കിലുമൊക്ക ചെയ്യുക, തിരിച്ചുവരുക ഇതാണ് രീതി. പക്ഷേ ബിഗ് ബോസിൽ ഗെയിമുകൾക്കെല്ലാം വളരെ പ്രാധാന്യമുണ്ട്. സ്റ്റാർ മാജിക്ക് പോലയല്ല. സ്റ്റാർ മാജിക്കിൽ തോറ്റ് കഴിഞ്ഞാൽ ആരും ഒന്നും പറയില്ല. എന്നാൽ ബിഗ് ബോസിൽ തോറ്റ് കഴിഞ്ഞാൽ ചിലപ്പോ എന്റെ ടീമിലുളളവർക്ക് പ്രശ്നമാവും. ബഹളമാവും.
പിന്നെ നമ്മുടെ മനസിനെ പിടിച്ചുലയ്ക്കുന്ന പോലത്തെ ടാസ്‌ക്കുകളാണ്.

എത്ര സൗഹൃദങ്ങൾ ഉണ്ടെങ്കിലും നമ്മള് ചില കാര്യങ്ങൾ അപ്പോഴത്തെ നിലനിൽപ്പിന് പറഞ്ഞു പോവും. നാട്ടുകൂട്ടം ടാസ്‌ക്കിൽ ഞാനായിരുന്നെങ്കിൽ എനിക്ക് സംസാരിച്ച് നിൽക്കാൻ പറ്റുന്ന കാര്യമാണെങ്കിൽ ഞാൻ സംസാരിക്കും. ഒരു കാര്യം പെട്ടെന്ന് വിട്ടുകൊടുക്കുന്ന ആളല്ല ഞാൻ. അത്യാവശ്യം സംസാരിച്ച് സഹിക്കാൻ പറ്റാത്ത എന്തെങ്കിലും കാര്യമാണെങ്കിൽ ആയിരിക്കും കരയുക. അതല്ലാണ്ട് തെറി പറയുകയൊന്നും ഇല്ല. അങ്ങനെ ഒന്നും ഇതുവരെ ചെയ്തില്ലെന്നും സ്വാസിക പറയുന്നു.

Advertisement