തനിക്ക് ഇപ്പോൾ ഗർഭപാത്രം ഇല്ല: തന്റെ രോഗത്തെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരപുത്രി

17

മറ്റുള്ളവരോട് തങ്ങളുടെ തുറന്നു പറയാൻ മടക്കുന്നവരാന് ഭൂരിഭാഗം പേരും. എന്നാൽ തനിക്ക് ഗർഭപാത്രം ഇല്ലെന്നും 13 ട്യൂമറുകൾ നീക്കം ചെയ്തുവെന്ന് താരപുത്രിയുടെ വെളിപ്പെടുത്തൽ. സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്‌ക രവിശങ്കറാണ് തന്റെ രോഗാവസ്ഥയേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

സ്ത്രീത്വവും മാതൃത്വവും ഒരു സ്ത്രീക്ക് സമൂഹം അനുശാസിച്ചിരിക്കുന്ന അളവുകോലുകൾ തെറ്റിക്കാതിരിക്കാൻ പലരും ഇന്ന് തങ്ങളുടെ രോഗങ്ങളും ലക്ഷണങ്ങളും മറച്ചുവയ്ക്കാറുണ്ടെന്നും എന്നാൽ ഇതിൽ ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാലാണ് താനിപ്പോൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും അനൗഷ്‌ക സമൂഹമാധ്യമത്തിൽ പങ്കുവച്ചകുറിപ്പിൽ വ്യക്തമാക്കി

Advertisements

അനൌഷ്‌കയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ

എനിക്കിപ്പോൾ ഗർഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗർഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗർഭാശയത്തിലുണ്ടായിരുന്ന മുഴ വളർന്നു വലുതായി ആറു മാസം ഗർഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തി. അതോടെ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകൾ മറ്റൊരു ശസ്ത്രക്രിയയിലൂടെയും നീക്കം ചെയ്തു. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകൾ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നിൽക്കുകയായിരുന്നു.

എന്റെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിപ്രഷനിലായിരുന്നു ഞാൻ. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയിൽ കുട്ടികള് വേണമെന്ന ആഗ്രഹം, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെക്കുറിച്ച് സംസാരിച്ചു. നിരവധി സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാൻ തിരിച്ചറിയുന്നത്.

26-ാമത്തെ വയസ്സിലാണ് എന്റെ ഗർഭപാത്രത്തിനുള്ളിൽ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരൻമാരായ രണ്ട് ആൺമക്കൾക്ക് ജൻമം നൽകി. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് എന്നെ ആരോ ജീവനോടെ തിന്നുന്ന അനുഭവമായിരുന്നു. ഏറെ നാളത്തെ സ്ട്രെസ്സിനും ബ്ലീഡിങ്ങിനും നടുവേദനയ്ക്കും മൈഗ്രേനും ശേഷം ഞാൻ മനസിലാക്കി എന്റെ ഉള്ളിൽ വീണ്ടും ഫൈബ്രോയിഡുകൾ വളരുന്നു. അതോടെയാണ് ഈ സമയത്ത് ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചത്.

ഇന്ന് ഞാൻ സുഖം പ്രാപിച്ച് വരുന്നു. കുടുംബത്തിന്റെ വളരെ മികച്ച പിന്തുണ എനിക്കുണ്ട്. എനിക്ക് ഉപദേശമോ സഹതാപമോ വേണ്ട. എനിക്കറിയാം എന്റെ കഥയേക്കാൾ ഭീകരാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളുണ്ടെന്ന്, എന്നാൽ എന്റെ ശസ്ത്രക്രിയയെക്കുറിച്ച് ഇനിയും നിങ്ങളോട് പറയാതിരിക്കനാകില്ല. പ്രത്യുത്പാദനം അടിസ്ഥാനമായ ആരോഗ്യ ചിന്തയ്ക്ക് പ്രാധാന്യം നൽകിയതിനാൽ പലപ്പോഴും നമ്മുടെ രോഗങ്ങളും ലക്ഷണങ്ങളും ഒളിച്ചുവയ്ക്കാനാണ് നോക്കുക. എന്നാൽ എനിക്ക് ഇനിയും അത് ചെയ്യേണ്ട. എന്റെ ഗർഭപാത്രംനീക്കം ചെയ്തു, അതോടൊപ്പം വയറിലെ മറ്റ് ട്യൂമറുകളും. അതിൽ ഒളിച്ച് വയ്ക്കാനൊന്നുമില്ല..

Advertisement