കോപ്പിയടിക്കുമ്പോൾ വൃത്തിയായി ചെയ്തൂടെ: സാഹോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് സംവിധായകൻ

29

ബാഹുബലിക്ക് ശേഷം യുവസൂപ്പർതാരം പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്കു സിനിമ ‘സാഹോ’ക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകൻ ജെറോം സാലി.

കോപ്പിയടിക്കുമ്പോൾ വൃത്തിയായി ചെയ്തൂടെയെന്നും ‘ലാർഗോ വിൻജ്’ എന്ന ഫ്രഞ്ച് സിനിമയുടെ സംവിധായകൻ ജെറോം സാലി ട്വീറ്റ് ചെയ്തു. ശക്തനായ പണക്കാരൻ കൊലചെയ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ദത്തുപുത്രൻ അച്ഛന്റെ കൊലയാളികളെ കണ്ടെത്താൻ ശ്രമിക്കുന്നതും , പാരമ്പര്യം ലഭിക്കുന്നതിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളുമാണ് ലാർഗോ വിൻജിന്റെ കഥാ സന്ദർഭം.

Advertisements

ലാർഗോവിൻജ്‌ന്റെയും സാഹോയുടെയും കഥാസന്ദർഭങ്ങളിലെ സാമ്യം പ്രേക്ഷകർ ട്വീറ്റ് ചെയ്ത് ജെറോം സാലിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ‘ഇന്ത്യയിൽ എനിക്ക് നല്ലൊരു ഭാവിയുണ്ട്’ എന്ന് സംവിധായകൻ പരിഹസിക്കുകയും ചെയ്തു.

ലാർഗോ വിൻജിന്റെ സ്വതന്ത്രാവിഷ്‌ക്കാരമായി സിനിമ ചെയ്തതാണെങ്കിൽ വൃത്തിക്കു ചെയ്യാമായിരുന്നില്ലേ എന്ന് സംവിധായകൻ പിന്നീട് ട്വീറ്റ് ചെയ്തു. തെലുങ്കു സംവിധായകൻ സുജീത്ത് ആണ് ‘സാഹോ’ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ‘സാഹോ’ക്കെതിരെ അഭിനേതാവ് ലിസ റേയും ഇതിനു മുൻപ് ആരോപണമുയർത്തിയിരുന്നു.

Advertisement