ഈ സിനിമ ഞങ്ങൾക്ക് വേണം: ദളപതി വിജയിയും മസിൽ ഖാൻ സൽമാനും ഒരേ പോലെ ആവശ്യപ്പെട്ട മലയാള ചിത്രം

29

മലയാളത്തിലെ ഹിറ്റ് ഇരട്ടസംവിധായകരായിരുന്ന സിദ്ധീഖ്‌ലാലിലെ സിദ്ധീഖ് തന്റെ സ്ഥിരം ശൈലിവിട്ടു പ്രേക്ഷകർക്കായി സമ്മാനിച്ച പ്രണയചിത്രമായിരുന്നു ദിലീപ് നായകനായ ബോഡിഗാർഡ്. ആക്ഷനും കോമഡിയും സമം ചേർന്ന ചിത്രം ഒരു ലവ് സ്റ്റോറി എന്ന നിലയിലായിരുന്നു ചർച്ച ചെയ്യപ്പെട്ടത്.

Advertisements

ഒരുവിഭാഗം പ്രേക്ഷകർ ബോഡിഗാർഡ് എന്ന ചിത്രത്തെയും അതിന്റെ അവതരണ രീതിയെയും പ്രശംസിച്ചു പറഞ്ഞപ്പോൾ നെഗറ്റീവ് പരാമർശങ്ങളും ചിത്രത്തിന് വേണ്ടുവോളമുണ്ടായിരുന്നു. എങ്കിലും സിനിമ മികച്ച വിജയം നേടിയിരുന്നു.

എന്നാൽ ബോഡിഗാർഡ് എന്ന ചിത്രത്തെ ഇന്നും നെഞ്ചിലേറ്റുന്ന ഒരു കൂട്ടം പ്രേക്ഷകർ ഇവിടെയുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ മികച്ച പെർഫോമൻസ് എന്ന നിലയ്ക്കും ബോഡിഗാർഡ് ആരാധകരുടെ പ്രിയ ചിത്രമാണ്. മലയാളത്തിൽ വമ്പൻ മുതൽമുടക്കിൽ നിർമിച്ച ചിത്രം റീമേക്ക് ചെയ്തപ്പോൾ തമിഴിലും ഹിന്ദിയിലും ചിത്രം സൂപ്പർ ഹിറ്റായി.

ബോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റ് എന്ന നിലയിൽ വലിയ രീതിയിൽ ചർച്ചയായ ചിത്രം അതിവേഗം നൂറു കോടി ക്ലബിൽ പ്രവേശിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിലെ ചരിത്രം കുറിച്ചിരുന്നു. സൽമാൻ ഖാനായിരുന്നു നായകൻ.

കാവലൻ എന്ന പേരിൽ തമിഴിലും വിജയം കൊയ്ത ചിത്രത്തിന്റെ കഥയായിരുന്നു ദളപതി വിജയിയെയും, സൽമാൻ ഖാനെയും ചിത്രത്തിലേക്ക് അടുപ്പിച്ചത്. മലയാള ചിത്രം നടക്കുമ്പോൾ തന്നെ വിജയ് ഈ ചിത്രം തമിഴിൽ ചെയ്യണമെന്നു ആവശ്യം അറിയിച്ചിരുന്നു.

ഇതിന്റെ തീം ഞങ്ങളുടെ ഭാഷയിൽ അത്രത്തോളം സ്വീകരിക്കപ്പെടുന്നവയാണെന്നും വിജയിയും സൽമാനും വ്യക്തമാക്കിയിരുന്നു, മലയാള പ്രേക്ഷകരെക്കാൾ ഞങ്ങളുടെ ഓഡിയൻസ് വലിയ രീതിയിൽ ഈ ചിത്രം സ്വീകരിക്കുമെന്ന് ഇരു സൂപ്പർ താരങ്ങളും മുൻകൂട്ടി പ്രവചിചിച്ച സിനിമ കൂടിയിരുന്നു ബോഡിഗാർഡ്.

Advertisement