നായകൻ തന്നെ വില്ലനാകുന്ന കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ; എന്നാൽ മമ്മൂട്ടി പിന്മാറി, കഥ പോലും കേൾക്കാതെ മോാഹൻലാൽ എത്തി, പടം സർവ്വകാല ഹിറ്റ്

5333

മലയാള സിനിമാ അടക്കിവാഴുന്ന താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടേയും സിനിമകൾ തമ്മിൽ വലിയ മൽസരമാണെങ്കിലും സഹോദരങ്ങളെ പോലെലാണ് മമ്മൂട്ടുയുടേയും മോഹൻലാലിന്റെയും സൗഹൃദം.

ഇരുവരും ഒന്നിച്ച പല സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. അതേപോലെ ഒരാൾക്ക് വന്ന കഥാപാത്രം മറ്റേയാൾ ചെയ്ത സംഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. മോഹൻലാലിന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് രാജാവിന്റെ മകൻ. എന്നാൽ ഈ ചിത്രം ഒരേസമയം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വലിയ നഷ്ടവുമായിരുന്നു.

Advertisements

ആദ്യം മമ്മൂട്ടിയെ തേടി വന്ന സിനിമയായിരുന്നു ഇത്. പക്ഷേ സംവിധായകനും, നിർമ്മാതാവുമായ തമ്പി കണ്ണന്താനവുമായുള്ള സ്വര ചേർച്ചയില്ലായ്മ മമ്മൂട്ടിയെ ഈ സിനിമയിൽ നിന്ന് അകറ്റുകയായിരുന്നു.
അതിന് മുൻപേ ഇരുവരും ഒന്നിച്ച സിനിമയുടെ പരാജയമായിരുന്നു അകൽച്ചയ്ക്ക് കാരണം. ആ ദൂരം അൽപ്പനേരം’എന്ന സിനിമയുടെ പരാജയമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയത്.

നായകൻ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാൻ തീരുമാനമായപ്പോൾ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് വെളിപ്പെടുത്തിയത് എന്നാൽ മമ്മൂട്ടി പിന്മാറിയതിനെ തുടർന്ന് രാജാവിന്റെ മകനായി മോഹൻലാൽ എത്തുകയായിരുന്നു.

മോഹൻലാൽ സമ്മതം മൂളിയതോടെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം ഡെന്നിസ് ജോസഫ് മോഹൻലാലിന്റെ ശൈലിയിലേക്ക് തിരുത്തിയെഴുതി. വിൻസൻറ് ഗോമസിന് മമ്മൂട്ടിയുടെ മുഖമായിരുന്നു ചിത്രത്തിന്റെ രചയിതാവായ ഡെന്നിസ് ജോസഫ് പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.

അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയിൽ വന്ന് തിരക്കഥ നോക്കി വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയിൽ വായിച്ചു കേൾപ്പിക്കുന്നതൊക്കെ ഇന്നും ഓർമയിലുണ്ടെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.

നിറക്കൂട്ടിന്റെ തിരക്കഥയുമായി ജോഷിയെ കാണാൻ പോയതും കഥ വായിച്ചതിന് ശേഷമുളള ജോഷിയുടെ പ്രതികരണവും ഡെന്നിസ് ജോസഫ് ഓർത്തെടുക്കുന്നതിങ്ങനെ, തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ആദ്യ എഴുത്തിൽ പേരെടുക്കാത്ത രചയിതാവായത് കൊണ്ട് ജോഷിയിൽനിന്ന് വലിയ മതിപ്പൊന്നും കിട്ടിയില്ല.

കഥപറയാൻ സെറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കു തോന്നി. തിരക്കഥ നൽകി ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി. ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു.

മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോർമയുണ്ട്, മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു. അതാണ് നിറക്കൂട്ടെന്നും ഡെന്നീസ് ജോസഫ് പറയുന്നു.

Advertisement