ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു നടൻ അഭിനയിക്കേണ്ടത്, ദേശീയ അവാർഡ് ബഹിഷ്‌കരിക്കുന്നു: മമ്മൂട്ടിയെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം

25

തമിഴ്ചിത്രമായ പേരൻപിലെ അഭിനയത്തിന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കാത്തതിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞ് ആരാധകരുടെ പ്രതിഷേധം. ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു നടൻ അഭിനയിക്കേണ്ടത് എന്നാണ് അവരുടെ ചോദ്യം.

Advertisements

അർഹതയുള്ള അദ്ദേഹത്തെ തഴഞ്ഞ ഈ ഫലപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നു എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമന്റുകളും പോസ്റ്റുകളും നിറയുന്നത്. പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്‌സുകളിൽ നിറഞ്ഞത് മമ്മൂട്ടിയുടെ പേരായിരുന്നു.

പേരൻപിലെ പ്രകടനത്തിന് അവാർഡ് മമ്മൂട്ടിക്ക് നൽകുക എന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ ആരാധകർ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ.

മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്മാൻ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകർ ബഹളമായി. അവാർഡ് ഞങ്ങൾ ബഹിഷ്‌കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട, അങ്ങനെ കമന്റ് ബോക്‌സിൽ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.

Advertisement