ഞാൻ അങ്ങനെ ചെയ്തിട്ടില്ല, കരയാതെ പിടിച്ചു നിൽക്കുക ആയിരുന്നു; അന്നു സംഭവിച്ചതിനെ കുറിച്ച് ഹണി റോസ്

252

സിനമാ അഭിനയ രംഗത്ത് എത്തിയിട്ട് പതിനെട്ടോളം വർഷങ്ങളായിട്ടും ഇന്നും മലയാളികളുടെ പ്രിയങ്കരിയായി തന്നെ നിലകൊള്ളുന്ന നടിയാണ് ഹണി റോസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ നായികയായും സഹനടിയായും എല്ലാം തിളങ്ങി നിൽക്കുന്ന ഹണി റോസ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നത്.

2005 ൽ ആയിരുന്നു താരം സിനിമാഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ, കനൽ, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോണ്സ്റ്റർ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലെല്ലാം താരം മികച്ച വേഷങ്ങൾ ചെയ്തു.

Advertisements

honey-rose-2

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭനയിച്ചിട്ടുള്ള ഹണി റോസിന് ആരാധകരും ഏറെയാണ്. സിനിമാ അഭിനയത്തിന് പിന്നാലെ പൊതു വേദികളിലും ഉത്ഘാടന ചടങ്ങുകളിലും എല്ലാം താരം സജീവ സാന്നിധ്യം ആണ്. ഉത്ഘാടന വേദികളിൽ താരം ഉണ്ടാക്കുന്ന ഓളം ചില്ലറയൊന്നുമല്ല.

Also Read
അഹങ്കാരമാണ് ഇതിനൊക്കെ കാരണം, ഇനി മറ്റൊരു റിലേഷൻഷിപ്പിലും പെടില്ല: ലെന തുറന്നു പറയുന്നു

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിലെ ഭാമിനി എന്ന താരത്തിന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകളാണ് ലഭിച്ചത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ മോശമായ ചോദ്യങ്ങൾ വന്നപ്പോൾ താൻ നിയന്ത്രണം നഷ്ടപ്പെടാതെ പ്രതികരിച്ചതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹണി റോസ്. അടുത്തിടെ വൈറലായ ഒരു പഴയ ചാറ്റ് ഷോയെ കുറിച്ചാണ് ഹണി റോസ് സംസാരിച്ചത്.

honey-rose-4

മോശമായി ചോദ്യങ്ങൾ ചോദിച്ചപ്പോഴും താൻ നിയന്ത്രണം നഷ്ടപ്പെടാതെ ഇരിക്കുകയായിരുന്നു എന്നാണ് ഹണി പറയുന്നത്.താൻ പ്ലാൻഡ് ആയിരുന്നില്ല, പക്ഷെ അവർ പ്ലാൻഡ് ആയിരുന്നു. സ്‌ക്രിപ്പറ്റഡ് ആയിരുന്നു. എന്നാൽ തനിക്കത് അറിയില്ല. കുറച്ചു നാളുകളായി തന്നെ വിളിക്കുന്നുണ്ടായിരുന്നു ട്രിവാൻഡ്രം ലോഡ്ജ് സിനിമയുടെ പ്രൊമോഷൻ സമയത്താണ് താൻ ഇതിൽ പോയി വീഴുന്നത്. വളരെ ഫൺ ആയിട്ടുള്ള ചാറ്റായിരിക്കും, കുറച്ച് കോളേജ് പിള്ളേരുണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നത്.

നല്ല രസമാണല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു, പിന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. പൊതുവെ ആരും വഴക്കിട്ടിട്ടില്ല, കയർത്തു സംസാരിക്കേണ്ട സാഹചര്യം പോലും വന്നിട്ടില്ല. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയില്ല, ചുറ്റിനും ക്യാമറയാണ്. നമ്മൾ എന്ത് പറഞ്ഞാലും അത് ക്യാപ്ചർ ചെയ്യുകയാണ് ഉദ്ദേശം.

honey-rose-13

കരയാതെ പിടിച്ചു നിൽക്കണം എന്നായിരുന്നു, എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നുവെന്ന് വീഡിയോ കണ്ടാൽ മനസിലാകും. ഒരു പോയന്റ് കഴിഞ്ഞാൽ പിടിച്ചു നിൽക്കാൻ പറ്റാതാകുമായിരുന്നു. പക്ഷെ എങ്ങനെയൊക്കയോ കൈകാര്യം ചെയ്തു. ഇന്നത് കാണുമ്പോൾ താനത് കൈകാര്യം ചെയ്തത് നന്നായിട്ടാണെന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്.

Also Read
വിവാഹം എടുത്തുചാട്ടമായിരുന്നു, ഇത്ര നേരത്തെ വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു, മനസ്സുതുറന്ന് അനുശ്രീ

Advertisement