മോഹൻലാൽ ആണോ കമൽഹാസൻ ആണോ മികച്ച നടൻ, കിടിലൻ മറുപടിയുമായി മണിരത്‌നം, ആവേശം കൊണ്ട് ലാലേട്ടൻ ആരാധകർ

4441

ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ കുലപതികളാണ് താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഉലക നായകൻ കമൽ ഹാസനും. സിനിമാ ആരാധകരെ അമ്പരപ്പിക്കുന്ന നിരവധി വേഷപകർച്ചകളാണ് ഇരുവരും കൊണ്ടാടിയിരിക്കുന്നത്.

അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിൽ ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഇരു താരങ്ങളും സമാനതകളില്ലാത്ത അഭിനയ ജ്ഞാനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നോട്ട് പോവുകയാണ്. അതേ സമയം മികച്ച നടൻ മോഹൻലാലോ കമൽഹാസനോ ഈ ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Advertisements

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

എന്നാൽ ഇപ്പോഴും കൃത്യമായൊരു ഉത്തരം ഈ ചോദ്യത്തിന് ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.എന്നാൽ ഇരുവരുടെയും ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരമാണ് മികച്ചു നിൽക്കുന്നത് എന്ന അഭിപ്രായവും അതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവമാണ്.

ഇപ്പോഴിതാ മോഹൻലാലിനെയും കമൽഹാസനെയും താരതമ്യപ്പെടുത്തി കൊണ്ട് വിഖ്യാത സംവിധായകൻ മണിരത്‌നം പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്. നാളുകൾക്ക് മുമ്പ് നടന്ന അഭിമുഖത്തിൽ സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ മോഹൻലാലോ കമലഹാസനോ എന്ന ചോദ്യത്തിന് വളരെ കൃത്യമായി മണിരത്‌നം പറഞ്ഞ മറുപടി മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം പകരുന്നതാണ്.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മണിരത്‌നം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു:

ഞാൻ താങ്കളോട് ഇളയരാജ ആണോ റഹ്മാൻ ആണോ എന്ന് ചോദിച്ചാൽ എന്ത് പറയും.അതുപോലെ തന്നെയാണ് അവർ രണ്ടു പേരും. മോഹൻലാലും കമൽഹാസനും വ്യത്യസ്ത തരം അഭിനേതാക്കളാണ് എന്നാൽ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ, അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്റെ അഭിനയത്തിൽ കൊണ്ടു വന്ന് ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ.

ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തം ആക്കുന്നത്. കമലഹാസൻ മോഹൻലാൽ ഇവർ രണ്ടു പേരും ആണ് പ്രകടനം കൊണ്ട് പ്രചോദനം ആയവർ എന്നാണ് മണിരത്‌നം അഭിപ്രായപ്പെട്ടത്. അതേ സമയം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഇരുവർ മണിരത്‌നം ഒരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ്.

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

Advertisement