ലാലേട്ടന് 8 മുതൽ 12 കോടിവരെ, മമ്മൂക്കയ്ക്ക് 4 മുതൽ എട്ടര കോടിവരെ, തൊട്ടുപിന്നിൽ ഫഹദ്, ദുൽഖർ നാലാമതും പൃഥ്വി അഞ്ചാമതും: താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രതിഫലം ഇങ്ങനെ

4194

സിനിമയിലെത്തി 40ൽ അധികം വർഷങ്ങൾ ആയിട്ടും മലയാള സിനിമയുടെ താരരാജാക്കന്മാരായി ഇപ്പോഴും വിലസുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. മലയാളം ഇൻഡസ്ട്രിയുടെ നെടുംതൂണുകളായ ഇവർ 2 പേരും തമ്മിലുള്ള സഹോദരതുല്യ സ്‌നേഹ ബന്ധവും ഏറെ പ്രശസ്തമാണ്.

അതേ സമയം ആരാധകർക്കിടയിൽ എന്നും ഫാൻ ഫൈറ്റിനുള്ള കാരണമാണ് ഇവരിൽ ആരാണ് കേമൻ എന്ന കാര്യം. എങ്കിലും ഒരുമിച്ച് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സൂപ്പർതാരങ്ങൾ ഇരുവരുമാണ്. അറുപതിലധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisements

അറുപത് വയസിന് മുകളിൽ പ്രായമായിട്ടും ഈപ്പോഴും മാസ് ചിത്രങ്ങളിലും കുടൂം ചിത്രങ്ങളും മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും നായകന്മാരായി തന്നെ അഭിനയിക്കുകയാണ്. അതേ സമയം ഇരുവരുടേയും പ്രതിഫലം പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറം വലിയ തുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അത്തരത്തിൽ മലയാളത്തിലെ മുൻനിര നായകന്മാർ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് കോടികൾ ആണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. നടനവിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നിങ്ങനെ വിളിപ്പേരുകൾ ഉള്ള നടനാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം നടൻ എന്നതിലുപരി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ്.

Also Read
സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും; ചർച്ചയായി കാവ്യയുടെ വീഡിയോ

ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കുകളിലാണ് താരം. ഒപ്പം ബ്രഹ്മാണ്ഡ സിനിമകളടക്കം മോഹൻലാലിന്റേതായി വരാനിരിക്കുന്നുണ്ട്. അഭിനയിക്കുന്ന സിനിമകളിൽ 8 മുതൽ 11 കോടി വരെയാണ് മോഹൻലാൽ പ്രതിഫലമായി വാങ്ങിക്കാറ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മമ്മൂക്ക എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന താരം എഴുപതാമത്തെ വയസിലേക്ക് കടക്കാൻ പോവുകയാണ്. ഇപ്പോഴും ഗ്ലാമറിന്റെ കാര്യത്തിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആളില്ലെന്നതാണ് സത്യം. മമ്മൂട്ടിയുടെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാറുമുണ്ട്.

നായകനായി അഭിനയിക്കുന്ന സിനിമകൾക്ക് വേണ്ടി നാല് മുതൽ എട്ടര കോടി വരെയാണ് മമ്മൂട്ടിയ്ക്ക് പ്രതിഫലമായി കിട്ടാറുള്ളതെന്നാണ് അറിയുന്നത്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ മികവുറ്റ നടൻ ആരാണെന്ന ഉത്തരമാണ് പ്രതിഫലത്തിന്റെ റിപ്പോർട്ടിലൂടെ വ്യക്തമാവുന്നത്. നടൻ ഫഹദ് ഫാസിലാണ് മൂന്നാം സ്ഥാനത്തുള്ളത്. രണ്ട് മുതൽ ആറ് കോടി വരെ ഫഹദും സിനിമകൾക്കായി വാങ്ങിക്കാറുണ്ട്.

അഭിനയത്തിന്റെ കാര്യത്തിലും ഫഹദിനെ മറികടക്കാനൊരു യുവനടൻ ഉണ്ടോ എന്ന് വരെ പലപ്പോഴും സംശയിച്ച് പോകും. മമ്മൂട്ടി രണ്ടാം സ്ഥാനത്താണെങ്കിൽ തൊട്ട് പിന്നാലെ നാലാം സ്ഥാനത്ത് മകൻ ദുൽഖർ സൽമാനും ഇടംനേടിയിരിക്കുകയാണ്. ബോളിവുഡ് അടക്കം മറ്റ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന ദുൽഖർ വാപ്പച്ചിയുടെ അത്രയും ഇല്ലെങ്കിലും വമ്പൻ തുക തന്നെയാണ് വാങ്ങുന്നത്.

Also Read
13 വർഷത്തെ ഇടവേളയിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ച് സുഹാസിനി ; അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരിയെന്ന് ആരാധകർ

മൂന്ന് മുതൽ അഞ്ച് കോടി വരെ ദുൽഖറിനും കിട്ടുന്നുണ്ടെന്നാണ് അറിയുന്നത്. അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ദുൽഖറിന്റേത് പോലെ മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും വാങ്ങിക്കാറുള്ളത്. നടൻ എന്നതിനപ്പുറം മികച്ചൊരു സംവിധായകനാണെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ച് കഴിഞ്ഞു.

മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായ ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വിയായിരുന്നു. ഇതോടെ പ്രതിഫലത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നാണ് അറിയുന്നത്.നിവിൻ പോളിയ്ക്ക് 2 നും അഞ്ചിനും ഇടയിലാണ്. ദിലീപ് മൂന്ന് കോടിയ്ക്ക് മുകളിൽ വാങ്ങുന്നുണ്ട്.

സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, ജയസൂര്യ, ബിജു മേനോൻ എന്നിവരാണ് ഒരു കോടിയ്ക്ക് മുകളിൽ പ്രതിഫലമുള്ള നായകന്മാർ. ഷെയിൻ നിഗം, ജയറാം, തുടങ്ങിയ താരങ്ങൾ അമ്പത് ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിൽ തുക വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Advertisement