എല്ലാവരും കരുതുന്നത് പോലെ മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് രാജാവിന്റെ മകനല്ല അത് മറ്റൊരു കിടിലൻ ചിത്രമാണ്, വെളിപ്പെടുത്തൽ

186

40 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സുപ്പർതാരമാണ് താരരാജാവ് മോഹൻലാൽ.
തിരനോട്ടം എന്ന പുറത്തിറങ്ങാത്ത സിനിമയ്ക്ക് പിന്നാലെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലാനായി എത്തിയ മോഹൻലാലിന്റെ പേരിലുള്ള മെഗാഹിറ്റുകൾ ചില്ലറയൊന്നുമല്ല.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് സൂപ്പർതാര പദവി സമ്മാനിച്ച ചിത്രമാണ് രാജാവിന്റെ മകൻ. 1986ൽ റിലീസ് ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു, സംവിധാനം തമ്പി കണ്ണന്താനവും.

Advertisements

ചിത്രത്തിന്റെ വമ്പൻ വിജയം മലയാളസിനിമയുടെ താരരാജാവിന്റെ സിംഹാസനമാണ് ലാലിന് നേടികൊടുത്തത്. എന്നാൽ എല്ലാവരും കരുതുന്നത് പോലെ മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് രാജാവിന്റെ മകനല്ല മറ്റൊരു ചിത്രമാണ് എന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശശികുമാറിനെ കുറിച്ചുള്ള ഓർമ്മകുറിപ്പിലാണ് ഡെന്നിസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡെന്നിസ് ജോസഫിന്റെ വാക്കുകൾ ഇങ്ങനെ

എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് രാജാവിന്റെ മകനാണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് സിനിമ എന്നാണ്. തെറ്റാണ്. മോഹൻലാൽ ഹീറോ ആയി അഭിനയിച്ച ആദ്യത്തെ സൂപ്പർഹിറ്റ് ശശികുമാർ സാർ സംവിധാനം ചെയ്ത പത്താമുദയം ആണ്. ശശികുമാർ സാർ ആണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് ഉണ്ടാക്കിയത്.

അതേ സമയം മലയാള സിനിമയിലെ ആദ്യ 50, 100, 200 കോടി ക്ലബ്ബ് സിനിമകളെല്ലാം ലാലേട്ടൻരെ പേരിലാണ്. മൂന്നു ഭാഷകളിലും 100 കോടി ക്ലബ്ബിലെത്തിയ താരവും മോഹൻലാലാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

വീഡിയോ:

Advertisement