എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലീമും ആണ്, ആദ്യ പ്രണയം പതിമൂന്നാം വയസിൽ ആയിരുന്നു, അവർക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല: തുറന്നു പറഞ്ഞ് ഇനിയ

1414

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മലയാളി താര സുന്ദരിയാണ് നടി ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാളത്തിലേക്ക് എത്തുക ആയിരുന്നു താരം.

ഇപ്പോൾ മലയാള സിനിമയിലേയും തമിഴിലേയും എല്ലാം നിറ സാന്നിധ്യം ആണ് ഇനിയ. ഒരു പിടി മലയാള സിനിമകളിൽ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു.

Advertisements

സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമർമ്മരങ്ങൾ, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സർക്കാർ പുരസ്‌കാരവും ഇനിയയെ തേടിയെത്തി.

Also Read
ആ കാരണത്താൽ അവസരങ്ങൾ നഷ്ടമാകും എന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കുന്നത് എനിക്ക് പ്രശ്‌നമല്ല: തുറന്നു പറഞ്ഞ് അഹാന

പിന്നാലെ തമിഴിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു ഇനിയ. മാമാങ്കം ആണ് ഇനിയയുടെ ഒടുവിലിറങ്ങിയ മലയാള സിനിമ. തമിഴ് ചിത്രം റൈറ്റർ ആണ് ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. പിന്നാലെ വിലങ്ങ് എന്ന തമിഴ് സീരീസിലും ഇനിയ അഭിനയിച്ചിരുന്നു.

ഡാൻസ് റിലായിറ്റി ഷോ വിധി കർത്താവായും ഇനിയ കയ്യടി നേടിയിട്ടുണ്ട്. താക്കോൽ, പരോൾ, ആകാശമിട്ടായി, പുത്തൻ പണം, സ്വർണക്കടുവ, അയാൾ തുടങ്ങിയ സിനിമകളിലാണ് ഇനിയ മലയാളത്തിൽ അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.

തന്റെ പുതിയ ഫോട്ടോഷൂട്ടുളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അവയെല്ലാം വേഗത്തിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ഇനിയ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

സിനിമകളുടേയും ഷോകളുടേയും വെബ് സീരീസുകളുടേയും ഒക്കെ തിരക്കുകൾക്ക് ഇടയിൽ പ്രണയിക്കാൻ നേരം കിട്ടിയില്ല എന്നാണ് ഇനിയ പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇനിയയുടെ തുറന്നു പറച്ചിൽ.

Also Read
അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ല, ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിധി മേനോൻ

പ്രണയിക്കാൻ വീട്ടിൽ എല്ലാ വിധ സ്വാതന്ത്രവും നൽകിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവർ ആണ്. അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവുമാണ് അതിനാൽ വീട്ടിൽ മുസ്ലീം ആചാരങ്ങൾ പ്രകാരമുള്ള ആഘോഷങ്ങളും നടക്കാറുണ്ടെന്നാണ് ഇനിയ പറയുന്നത്.

ഞാൻ പള്ളിയിലും പോവും അമ്പലത്തിലും പോകും. വീട്ടിൽ വിളക്ക് കത്തിക്കാറും ഉണ്ടെന്നാണ് ഇനിയ പറയുന്നത്.
പ്രണയിക്കാൻ ഉള്ള എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പറ്റിയ ആളെ കിട്ടിയിട്ടില്ലെന്നും ഇനിയ പറയുന്നു.

മിക്കവാറും അച്ഛനും അമ്മയും അധികം വൈകാതെ എന്നെ ലോക്ക് ചെയ്യും എന്നാണ് കരുതുന്നത് എന്നും ഇനിയ പറയുന്നുണ്ട്. അതേമസയം തനിക്ക് സീരിയസ് ആയ പ്രണയം ഒന്നും ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും ഇനിയ പറയുന്നുണ്ട്.

ഇതിന് പിന്നാലെ ആദ്യ പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്. എന്റെ ആദ്യത്തെ പ്രണയം പതിമൂന്നാം വയസ്സിൽ ആയിരുന്നു. സീരിയസ് ആയിരുന്ന ബന്ധം ഒന്നും ആയിരുന്നില്ല, എന്നാലും ആ പ്രണയമാണ് ഇപ്പോഴും ഓർമ്മിയ്ക്കുന്നത് എന്നാണ് ഇനിയ പറയുന്നത്. പിന്നാലെ തന്റെ നഷ്ട പ്രണയത്തെ കുറിച്ചും ഇനിയ സംസാരിക്കുന്നുണ്ട്. ഞാൻ അഭിനയത്തിലേക്ക് വരുന്ന സമയത്ത് ആയിരുന്നു ആ പ്രണയം.

Also Read
ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ ആര്? മഞ്ജു വാര്യർ പറഞ്ഞത് പലരും പ്രതീക്ഷിച്ച അതേ ഉത്തരം

അവർക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല, അവരുടെ വീട്ടുകാർക്കും അത് ഇഷ്ടമല്ല, അതോടെ വിട്ടുവെന്നാണ് താരം പറയുന്നത്. കല്യാണം കഴിക്കുകയാണെങ്കിൽ ഷാഹിദ് കപൂറിനെ പോലെ ഒരാളെ കല്യാണം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ചെറുപ്പത്തിലേ തോന്നിയ ക്രഷ് ആണ്. ഇപ്പോഴും അത് അങ്ങനെ തന്നെയുണ്ട്. എന്നാൽ അത് പോലെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല, കണ്ട് മുട്ടാൻ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും ഇനിയ പറയുന്നു.

Advertisement