എന്തെങ്കിലും ചോദിക്കാൻ പോലും പേടിയായിരുന്നു, അമ്മയായി അവരെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല: അന്ന് ശ്രീവിദ്യ പറഞ്ഞത്

1087

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് അന്തരിച്ച നടി ശ്രീവിദ്യ. സംഗീത കുടുംബത്തിൽ നിന്നും സിനിമയിൽ എത്തി തിളങ്ങിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീവിദ്യ. അഭിനയത്തിന് ഒപ്പം തന്നെ പിന്നണി ഗായികയായു ശ്രീവിദ്യ സിനിമയിൽ തുടക്കം കുറിച്ചിരുന്നു.

പ്രശസ്ത കർണ്ണാടിക്ക് സംഗീതജ്ഞ എംഎൽ വസന്തകുമാരിയുടെയും വികടം ആർ കൃഷ്ണമൂർത്തിയുടെയും മകളാണ് ശ്രീവിദ്യ. സംഗീത കുടുംബത്തിൽ ജനിച്ചതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ശ്രീവിദ്യ സംഗീതം പഠിച്ചുതുടങ്ങിയിരുന്നു. ആ സമയത്ത് തന്നെ നൃത്തവും അഭ്യസിച്ചിരുന്നു താരം.

Advertisements

Also Read
തണുത്ത് വിറച്ചാണ് അത് ചെയ്തത്, ദൈർഘ്യമേറിയ ആ ചുംബനരംഗം ചെയ്തതിന്റെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി കരിഷ്മ കപൂർ

ഒരു നടിയാകണം എന്നാണ് ചെറുപ്പം മുതൽ ശ്രീവിദ്യ ആഗ്രഹിച്ചത്. വർഷങ്ങൾക്ക് ശേഷം അഭിനേത്രി എന്നതിലുപരി പിന്നണി ഗായികയായും ശ്രീവിദ്യ മാറി. വൈറലാവുന്നത്. മലയാളം, തമിഴ് ഭാഷകളിലാണ് ശ്രീവിദ്യ തന്റെ കരിയറിൽ കൂടുതൽ സജീവമായിരുന്നത്. കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു.

മിക്ക ഭാഷകളിലും നടി തന്നെയാണ് ശബ്ദം നൽകിയത്. നാല് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ 800ലധികം സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു. നായികാ വേഷങ്ങളിൽ തിളങ്ങിയ ശേഷം സഹനടിയായും നിരവധി സിനിമകളിൽ ശ്രീവിദ്യ എത്തി. സിനിമകൾക്ക് പുറമെ ടിവി സീരിയലുകളിൽ അഭിനയിച്ചും ശ്രീവിദ്യ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.

2006ലാണ് അർബുദ ബാധിതയായി ചികിൽസയിൽ കഴിയവെ ശ്രീവിദ്യയുടെ വിയോഗം.അതേസമയം മുൻപ് കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ അമ്മ എംഎൽ വസന്തകുമാരിയെ കുറിച്ച് ശ്രീവിദ്യ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രശസ്തയായ ഒരു സംഗീതജ്ഞയുടെ മകളാണെന്നത് എപ്പോഴും മനസിലുണ്ടായിരുന്നോ എന്നാണ് അഭിമുഖത്തിൽ ശ്രീവിദ്യയോട് ചോദിച്ചത്. ഇതിന് മറുപടിയായി അതെ തീർച്ചയായും എന്ന് ശ്രീവിദ്യ പറഞ്ഞു. അവരെ അങ്ങനെയെ കണ്ടിട്ടുളളു ഞാൻ. അതുകൊണ്ട് അവരെ എനിക്ക് അമ്മയായി കാണാൻ സാധിച്ചിട്ടില്ല.

അമ്മയേക്കാൾ ഒരു ഗായിക എന്ന നിലയിലാണ് താൻ കണ്ടതെന്ന് നടി പറയുന്നു. അമ്മ ഒരു ഭയങ്കര ആർട്ടിസ്റ്റായിരുന്നു. അവർക്ക് പകരക്കാരിയായി ഇന്ന് വരെ ആരും വന്നിട്ടില്ല എന്നുളളതാണ് ഒരു സംഗീത ആസ്വാദക എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുളളത്. അവരോട് സ്നേഹത്തോട് കൂടിയുളള ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ മഹാവ്യക്തിയായ എന്റെ അമ്മയോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാൻ പോലും എനിക്ക് പേടിയാണ്.

Also Read
ഗുജറാത്തുകാരി വരദയെ പ്രണയിച്ചത് എങ്ങനെയെന്ന് ജിഷിൻ മോഹൻ, ആദ്യം കാണുമ്പോൾ ജിഷിൻ ഒരു അലമ്പൻ ആയിരുന്നുവെന്ന് വരദ

അതുകൊണ്ട് കുട്ടിക്കാലം മുതൽ അമ്മ കൂടെ ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പങ്ങളില്ലായിരുന്നു. അമ്മയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വീടിന് അടുത്ത് തന്നെ അമ്മയുടെ ചേച്ചിയുണ്ടായിരുന്നു. അവർക്ക് ആറ് മക്കളാണ്. അവിടെയാണ് അമ്മ കൂടെ ഇല്ലാത്ത സമയത്ത് ഞങ്ങളൊക്കെ നിന്നത്. അമ്മയെ കാണാൻ അന്ന് പ്രശസ്തരായ സംഗീതഞ്ജരൊക്കെ വീട്ടിൽ വന്നതും ശ്രീവിദ്യ വ്യക്തമാക്കുന്നു.

അഞ്ചാം വയസിൽ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു താനെന്ന് നടി പറഞ്ഞു. അന്ന് എനിക്ക് ഒരു നടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറുപ്പം മുതൽ ഡാൻസ് പഠിക്കാൻ തീരുമാനിച്ചത്. ഒരുപാട് ഷൂട്ടിംഗുകൾ നേരിട്ട് കണ്ടിട്ടുണ്ട്. നിരവധി സിനിമകൾ കണ്ടിട്ടുണ്ട്.

അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായി, അഭിമുഖത്തിൽ ശ്രീവിദ്യ പറഞ്ഞു. ശ്രീവിദ്യയുടെതായി വർഷങ്ങൾക്ക് മുൻപ് വന്ന അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

Advertisement