അന്ന് എന്നെ കണ്ട് മീന ഭയന്നു, അമ്മ പറഞ്ഞിട്ടും അവരുടെ പേടി മാറിയില്ല: മീനയ്ക്ക് ഒപ്പമുള്ള അനുഭവം പറഞ്ഞ് രാജ് കിരൺ

111

തെന്നിന്ത്യൻ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരി ആണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച് സിനിമയിൽ തന്റേതായ ാെരു സ്ഥാനം നേടിയെടുക്കുക ആയിരുന്നു മീന.

അതേ സമയം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാൽ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തിയിരുന്നു.

Advertisements

എന്നാൽ പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച മീനയുടെ എടുത്തു പറയേണ്ട ഒന്ന് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള അഭിനയമാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Also Read
ദിവ്യയെയും അന്‍ഷിതയെയും ജീവിതത്തില്‍ നിന്നും ഒഴിവാക്കി, പുതിയൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങി അര്‍ണവ്, വൈറലായി അശ്ലീല ഫോണ്‍കോള്‍

വർണ്ണപ്പകിട്ട് ആയിരുന്നു ആദ്യമായി ഇവർ ജോഡിയായി അഭിനയിച്ച ചിത്രം. ഏറ്റവും അവസാനം ഒരുമിച്ചെത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സൂപ്പർ ഹിറ്റ് സിനിമയിലും. മോഹൻലാലിന്റെ ഭാഗ്യനായിക എന്ന വിളിപ്പേരും മീനയ്ക്കുണ്ട്.

അതേ സമയം മീനയെ കുറിച്ച് പ്രശസ്ത തമിഴ് നടൻ രാജ് കിരൺ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ നായികയായി അഭിനയിക്കാൻ വന്ന മീന തന്റെ രൂപം കണ്ട് ഭയപ്പെട്ടതിനെ കുറിച്ച് ആയിരുന്നു രാജ് കിരൺ പറഞ്ഞത്.

രാജ് കിരണിന്റെ വാക്കുകൾ ഇങ്ങനെ:

എ​ൻ രാ​സാ​വി​ൻ മ​ന​സി​ലെ എ​ന്ന സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ തേ​ടി​ക്കൊ​ണ്ടി​രി​ക്ക​വെ ഒ​രു വാ​രി​ക​യി​ൽ മീ​ന​യു​ടെ ഫോ​ട്ടോ ക​ണ്ടു. ഇ​വ​ർ നാ​യി​കാ വേ​ഷ​ത്തി​ന് ചേ​രും, ഇ​താ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ക​സ്തൂ​രി രാ​ജ​യോ​ട് ഞാ​ൻ പ​റ​ഞ്ഞു. ചെ​റി​യ പെ​ൺ​കു​ട്ടി​യാ​ണ് സ​ർ എ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ മീ​ന​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ചു. ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ അ​വ​ൾ എ​ന്നോ​ട് സം​സാ​രി​ച്ച​തേ​യി​ല്ല. എ​ന്നെ ക​ണ്ട് ഭ​യ​ന്നു. ഞാ​ൻ പാ​വ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​മ്മ ശ്ര​മി​ച്ചി​ട്ടും മീ​ന​യു​ടെ ഭ​യം മാ​റി​യി​ല്ല.

മീ​ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച​തി​നാ​ലാ​ണ് ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യ​ത്. 15 വ​യ​സേ അ​ന്നു​ള്ളൂ. ആ ​ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​യും വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്ത​ത് ചെ​റി​യ കാ​ര്യ​മ​ല്ല.ആ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ പോ​ലെ കാ​ര​വാ​നൊ​ന്നും ഇ​ല്ല. അ​ഞ്ചോ ആ​റോ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ക. അ​ത്ര​യും കോ​സ്റ്റ്യൂ​മു​ക​ളും മാ​റ​ണം.

റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി കാ​റി​ന് പി​ന്നി​ൽനി​ന്ന് വ​സ്ത്രം മാ​റി ഓ​ടി​വ​രും. ഇ​ന്നാ​ണെ​ങ്കി​ൽ അ​ങ്ങ​നെ സാ​ധി​ക്കി​ല്ല. അ​തി​നു​ള്ള ധൈ​ര്യം മീ​ന​യ്ക്ക് കൊ​ടു​ത്ത​ത് അ​മ്മ​യാ​ണ്. ജോ​ലി​യോ​ടു​ള്ള ബ​ഹു​മാ​നം അ​വ​ർ മീ​ന​യെ പ​ഠി​പ്പി​ച്ചു എന്നും രാജ് കിരൺ പറയുന്നു.

Also Read
പൂർണ ന ഗ് ന യായി വരെ അഭിനയിച്ചിട്ടുണ്ട്, അതിൽ എന്താണ് തെറ്റ്: നടി കനി കുസൃതി ചോദിച്ചത് കേട്ടോ

Advertisement