ബിജുമേനോൻ നായകൻ ആയപ്പോൾ ഒപ്പം സഹതാരമായി അഭിനയിക്കാൻ പല യുവനടൻമാരും തയ്യാറായില്ല, സംവിധായകന്റെ വെളിപ്പെടുത്തൽ

7320

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജു മേനോൻ. പുത്രൻ എന്ന സിനിമിലൂടെ നായകനായിട്ടാണ് അരങ്ങേറിയതെങ്കിലും പിന്നീട് സഹതാരമായും വില്ലനായും ചെറിയ വേഷങ്ങളിലും ഒക്കെ താരം തളച്ചിടപ്പെടുകയും ആയിരുന്നു.

എന്നാൽ പിന്നീട് മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മലയാളത്തിലെ മുൻനിര നായകൻമാരിൽ ഒരാളായി തിളങ്ങുകയാണ് ബിജുമേനോൻ. അതേ സമയം ബിജു മേനോന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയ സിനിമകളിൽ ഒന്നായിരുന്നു വെളളിമൂങ്ങ.

Advertisements

Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ സിനിമ തിയ്യേറ്ററുകളിൽ വൻ വിജയം ആണ് നേടിയെടുത്തത്. വലിയ ഹൈപ്പുകൾ ഒന്നുമില്ലാതെ എത്തിയ ഈ ബിജു മേനോൻ ചിത്രം തിയ്യേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുക ആയിരുന്നു. അന്ന് ബിജു മേനോന് ഒപ്പം സപ്പോർട്ടിംഗ് റോളിൽ അഭിനയിക്കാൻ പലരും തയ്യാറായില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജിബു ജേക്കബ് ഇപ്പോൾ.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ചിത്രത്തിൽ അജു വർഗീസ് ചെയ്ത റോളിലേക്ക് ആദ്യം മറ്റ് ആർട്ടിസ്റ്റുകളെ നോക്കിയിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ ബിജുവിന്റെ മാമച്ചന് താഴെ നിൽക്കുന്ന റോൾ ചെയ്യാൻ ആരും തയ്യാറായില്ല.

പിന്നെയാണ് അജുവിനോട് കഥ പറയുന്നത് കഥ കേട്ടപ്പോൾ തന്നെ അജു സമ്മതം മൂളി. അജുവിന്റെ റോളിന് പുറമെ സിനിമയിൽ ആസിഫ് അലി ചെയ്ത അതിഥി വേഷത്തിനും മറ്റ് താരങ്ങളെ നോക്കിയിരുന്നു. എന്നാൽ ആരെയും ആ റോളിലേക്കും കിട്ടിയില്ല. പിന്നെ ബിജു മേനോൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആസിഫ് അലി വന്ന് ആ റോൾ ചെയ്യുക ആയിരുന്നു.

Also Read
അന്ന് എനിക്ക് സുരേഷ് ഗോപിയോട് പ്രേമം തോന്നിയെങ്കിലും പറയാൻ പറ്റിയില്ല, വെളിപ്പെടുത്തലുമായി മീനാക്ഷി രവീന്ദ്രൻ

വെളളിമൂങ്ങയിലെ ബിജു മേേേനാന്റെ റോൾ മമ്മൂക്ക ചെയ്താൽ നന്നാകുമെന്നാണ് ആദ്യം തന്നോട് തിരക്കഥാകൃത്ത് പറഞ്ഞതെന്നും ജിബു ജേക്കബ് പറഞ്ഞു. എന്നാൽ മമ്മൂക്കയെ ഇങ്ങനെയുളള റോളുകളിൽ നമ്മൾ പലവട്ടം കണ്ടതാണ്. അതുകൊണ്ട് ബിജു തന്നെയായിരുന്നു എന്റെ മനസിൽ.

പിന്നെ നിർമ്മാതാക്കളെ കണ്ടെത്താനുളള ശ്രമങ്ങളായിരുന്നു. പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ ഒന്ന് ഒന്നര വർഷം കൊണ്ട് ഒരു നിർമ്മാതാവിനെ ലഭിച്ചു. ഓർഡിനറിയിലെ റോൾ കണ്ടാണ് മാമച്ചനായി ബിജു തന്നെ മനസിൽ വന്നതെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു.

Advertisement