അന്ന് അങ്ങനെ കാണിച്ചല്ലോ, ഇങ്ങനെ കാണിച്ചല്ലോ എന്നൊക്കെ ചിലർ ചോദിക്കും, സത്യത്തിൽ അതൊന്നും എനിക്ക് ഓർമ്മ പോലും ഉണ്ടാവില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി

60

നാൽപത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിരഞ്ഞു നിൽക്കുന്ന സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർഹിറ്റുകൽ സമ്മാനിച്ചട്ടുള്ള താരം കൂടിയാണ് മെഗാസ്റ്റാർ.

ദേശിയ സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അതേ സമയം
ഓരോ കഥാപാത്രങ്ങളിലും സ്വന്തമായ എന്തെങ്കിലും കോൺട്രിബ്യൂഷനുകൾ നൽകുന്ന നടനാണ് മമ്മൂട്ടിയെന്ന് സംവിധായകർ പറയാറുണ്ട്.

Advertisements

ഇപ്പോഴിതാ അത്തരത്തിൽ എങ്ങനെയാണ് കഥാപാത്രങ്ങളെ താങ്കളുടേതായി രീതിയിൽ മാജിക്കലായി അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി. തനിക്ക് അങ്ങനെ മാജിക്കൊന്നും അറിയില്ലെന്നും എന്നാൽ കഥാപാത്രങ്ങളോട് ഭയങ്കരമായ ഭ്രമം അല്ലെങ്കിൽ ഭ്രാന്തുള്ള ഒരാളാണ് താനെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

നടക്കില്ലെന്ന് അറിയുമെങ്കിലും താൻ കാണുന്ന ആളുകളെപ്പോലെയൊക്കെ ആകാൻ ആഗ്രഹിക്കുന്ന ആളുമാണ് താനെന്നും മമ്മൂട്ടി പറയുന്നു. നമ്മുടെ മുന്നിൽ വരുന്ന ആശയങ്ങളും കഥാപാത്രങ്ങളും വരുമ്പോൾ അതിനോട് ആഭിമുഖ്യമുണ്ടാകും. നമ്മൾ ശ്രദ്ധിച്ച ആളുകളും കണ്ടതും കേട്ടതുമായ കാര്യങ്ങളും നമ്മുടെ ഉപബോധ മനസിൽ കിടപ്പുണ്ടാകും.

അത് നമ്മൾ അറിയാതെ തന്നെ ഈ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നുള്ളതാണ് എനിക്ക് ഇതുവരെ ബോധ്യമായിട്ടുള്ളത്. അതിനപ്പുറത്ത് ഇന്നത് വേണം, ഇന്ന മാനറിസം വേണമൊന്നൊന്നും ഞാൻ തീരുമാനിച്ചിട്ട് ചെയ്യുന്നതല്ല.

പലരും ആ സീനിൽ അങ്ങനെ കാണിച്ചല്ലോ, ഇങ്ങനെ കാണിച്ചല്ലോ എന്നൊക്കെ ചോദിക്കുമ്പോൾ അതൊന്നും എനിക്ക് ഓർമ്മ പോലും ഉണ്ടാവില്ലെന്നും മമ്മൂട്ടി പറയുന്നു. എന്റെ മനസിൽ ഒരു കഥ കേൾക്കുമ്പോൾ ഒരു ആൾ വരും. അയാളാണ് ഞാനെന്ന് വിചാരിക്കും.

അത്രയേ ഉള്ളൂ. അതിനപ്പുറത്തേക്ക് ഇതിൽ വലിയ സയൻസും ടെക്നോളജിയും ഒന്നും ഇല്ലെന്നും മമ്മൂട്ടി പറയുന്നു. വൺ എന്ന സിനിമയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് അത്തരത്തിൽ സ്വാധീനം ഉണ്ടാകാറില്ലെന്ന് മമ്മൂട്ടി പറയുന്നു.

ആ സിനിമ ഒരു ബയോപ്പിക് ഒന്നുമല്ലല്ലോ അത്തരത്തിൽ സ്വാധീനം ഉണ്ടാകാൻ സാധ്യതയില്ല എന്നും മമ്മൂട്ടി വ്യകതമാക്കി.

Advertisement